ADVERTISEMENT

ഇന്ത്യയില്‍ ഓട്ടമാറ്റിക് എസ്‌യുവികള്‍ക്കുള്ള ഉയര്‍ന്ന ജനപ്രീതിക്കു പിന്നില്‍ നഗരത്തിരക്കുകളിലെ അനായാസ ഡ്രൈവിങ് പ്രധാന കാരണമായിട്ടുണ്ട്. ഏതു തിരക്കിലും സുഖകരമായ യാത്ര ചെയ്യാന്‍ ഇത്തരം വാഹനങ്ങളില്‍ സാധിക്കുന്നു. അതുകൊണ്ടുതന്നെ ഇന്ത്യന്‍ വിപണിയിലെ പ്രധാന കാര്‍ നിര്‍മാതാക്കളെല്ലാം ഓട്ടമാറ്റിക് എസ്‌യുവികള്‍ പുറത്തിറക്കിയിട്ടുണ്ട്. വ്യത്യസ്ത ബജറ്റില്‍ പുറത്തിറങ്ങുന്ന ഓട്ടമാറ്റിക് എസ്‌യുവികളില്‍ പത്തു ലക്ഷത്തില്‍ താഴെ വിലയുള്ള ജനപ്രിയ മോഡലുകളെ പരിചയപ്പെടാം. 

Tata Nexon
Tata Nexon

ടാറ്റ നെക്‌സോണ്‍

9.60 ലക്ഷം രൂപ മുതല്‍ ടാറ്റ നെക്‌സോണ്‍ ലഭ്യമാണ്. 6 സ്പീഡ് എഎംടി ട്രാന്‍സ്മിഷനാണ് 120എച്ച്പി, 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുള്ളത്. സ്മാര്‍ട്ട്+ മോഡലിന്റെ വിലയും 10 ലക്ഷത്തിന് തൊട്ടു താഴെയാണ്. 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, ആന്‍ഡ്രോയിഡ് ഓട്ടോ/ആപ്പിള്‍ കാര്‍പ്ലേ, പവര്‍ വിന്‍ഡോ, അഡ്ജസ്റ്റബിള്‍ വിങ് മിററുകള്‍, എല്‍ഇഡി ലൈറ്റുകള്‍, സുരക്ഷക്കായി ആറ് എയര്‍ബാഗ് എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. ഉയര്‍ന്ന മോഡലുകളിൽ 7 സ്പീഡ് ഡിസിടി ഗിയര്‍ബോക്‌സും നല്‍കുന്നു. 

Toyota Urban Cruiser Taisor
Toyota Urban Cruiser Taisor

ടൊയോട്ട അര്‍ബന്‍ ക്രൂസര്‍ ടൈസോര്‍

9.18-9.58 ലക്ഷം വിലയിലാണ് ടൊയോട്ട അര്‍ബന്‍ ക്രൂസര്‍ ടൈസോര്‍ എത്തുന്നത. 5 സ്പീഡ് എഎംടി ട്രാന്‍സ്മിഷനാണ് 90എച്ച്പി എന്‍ജിനിലുള്ളത്. എസ്, എസ്+ മോഡലുകൾക്ക് പത്തു ലക്ഷത്തില്‍ താഴെ മാത്രമാണ് വില. വയര്‍ലെസ് ഫോണ്‍ കണക്ടിവിറ്റി, ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയുണ്ടെങ്കിലും എല്‍ഇഡി ഹെഡ്‌ലൈറ്റുകളും ആറ് എയര്‍ബാഗുകളും ഫീച്ചറുകളിലില്ലെന്നത് പരിമിതിയാണ്. ഇന്ധനക്ഷമത ലീറ്ററിന് 22.8കിലോമീറ്റര്‍(എആര്‍എഐ) ലഭിക്കും. 

maruti-suzuki-fronx-velocity

മാരുതി സുസുക്കി ഫ്രോങ്‌സ്

ടൊയോട്ട ടൈസോറിന് തുല്യമായ മെക്കാനിക്കല്‍ ഫീച്ചറുകളുമായാണ് മാരുതി സുസുക്കി ഫ്രോങ്‌സ് എത്തുന്നത്. വില 8.90 ലക്ഷം മുതല്‍ ആരംഭിക്കുന്നു. ആറ് എയര്‍ബാഗ് പോലുള്ള സുരക്ഷാ ഫീച്ചറുകളും മാരുതി നല്‍കുന്നു. ടൈസോറിന് സമാനമായ ഇന്ധനക്ഷമതയും ഫ്രോങ്‌സിനുണ്ട്. 

hyundai-exter-knight-edition

ഹ്യുണ്ടേയ് എക്‌സ്റ്റര്‍

8.39 ലക്ഷം മുതല്‍ 9.62 ലക്ഷം രൂപ വരെ വിലയില്‍ എക്സ്റ്റര്‍ ലഭ്യമാണ്. ഏറ്റവും ഉയര്‍ന്ന മോഡലായ എസ്എക്‌സ് കണക്ട് ഒഴികെ എല്ലാ എക്സ്റ്റര്‍ മോഡലുകൾക്ക് പത്തു ലക്ഷത്തില്‍ താഴെയാണ് വില. 83 എച്ച്പി എന്‍ജിനോട് 5 സ്പീഡ് എഎംടി ഗിയര്‍ബോക്‌സാണ് ബന്ധിപ്പിച്ചിരിക്കുന്നത്. 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, വയര്‍ലെസ് ചാര്‍ജിങ്, എല്‍ഇഡി ഹെഡ്‌ലാംപ് വിത്ത് ഡിആര്‍എല്‍, സണ്‍റൂഫ്, മാനുവല്‍ കണ്‍ട്രോളിനായി പാഡില്‍ ഷിഫ്റ്റര്‍ എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. 

Tata Punch
Tata Punch

ടാറ്റ പഞ്ച്

ടാറ്റയുടെ ജനകീയ മോഡലായ പഞ്ചില്‍ 7.77 ലക്ഷം രൂപ മുതല്‍ തന്നെ എഎംടി വേരിയന്റ് ലഭ്യമാണ്. ഏറ്റവും ഉയര്‍ന്ന മോഡലായ ക്രിയേറ്റീവ്+ എസ് ഒഴികെയുള്ളവ പത്തു ലക്ഷം രൂപയില്‍ താഴെ വിലയില്‍ ലഭ്യമാണ്. വലിയ ടച്ച്‌സ്‌ക്രീന്‍, അലോയ് വീല്‍ എന്നിങ്ങനെയുള്ള ഫീച്ചറുകള്‍ പഞ്ചിലുണ്ട്. എന്നാല്‍ ആറ് എയര്‍ബാഗ് ലഭ്യമാക്കിയിട്ടില്ലെന്നത് പരിമിതിയാണ്. രണ്ട് എയര്‍ബാഗ് മാത്രമാണ് പഞ്ചിലുള്ളത്. 

renault-kiger-14

റെനോ കൈഗര്‍

കൈഗറിന്റെ രണ്ട് ഓട്ടമാറ്റിക് മോഡലുകള്‍ക്ക് പത്തു ലക്ഷം രൂപയില്‍ താഴെയാണ് വില. 5 സ്പീഡ് എഎംടി ട്രാന്‍സ്മിഷന്‍ 72എച്ച്പി എന്‍ജിനുമായോ 100എച്ച്പി ടര്‍ബോ എന്‍ജിനുമായോ ബന്ധിപ്പിച്ചിരിക്കുന്നു. ആര്‍എക്‌സ്എല്‍, ആര്‍എക്‌സ്ടി(ഒ) മോഡലുകളിൽ എഎംടിയും ആര്‍എക്‌സ്ടി(ഒ) മോഡലിൽ സിവിടിയും ലഭ്യമാണ്. 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, വയര്‍ലെസ് കണക്ടിവിറ്റി, കീലെസ് എന്‍ട്രി, എല്‍ഇഡി ഹെഡ്‌ലാംപുകള്‍, നാല് എയര്‍ ബാഗ് എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. 

nissan-magnite

നിസാന്‍ മാഗ്‌നൈറ്റ്

റെനോ കൈഗറിന്റെ പ്ലാറ്റ്‌ഫോം പങ്കിടുന്ന വാഹനമാണ് നിസാന്‍ മാഗ്‌നൈറ്റ്. എഎംടി മോഡലിൽ 6.75 ലക്ഷം രൂപ മുതല്‍ മാഗ്‌നൈറ്റ് ലഭ്യമാണ്. വലിയ ടച്ച്‌സ്‌ക്രീന്‍, ലെതറൈറ്റ് ഡാഷ്‌ബോര്‍ഡ്, ആറ് എയര്‍ബാഗുകള്‍, ക്രൂസ് കണ്‍ട്രോള്‍ എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. അടുത്തിടെ നിസാന്‍ മുഖം മിനുക്കി മാഗ്‌നൈറ്റിനെ പുറത്തിറക്കിയിരുന്നു.

English Summary:

Top 7 Automatic SUVs Under ₹10 Lakhs in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com