ADVERTISEMENT

തമിഴകത്തിന്റെ സൂപ്പർ താരം അജിത്തിന്റെ ഗാരിജിലേക്ക് ഒരു സൂപ്പർ കാർ കൂടി. മെക്‌ലാരൻ സെന്നയാണ് ആരാധകർ സ്നേഹത്തോടെ തലയെന്നു വിളിക്കുന്ന അജിത്ത് സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യൻ വില ഏകദേശം 12 കോടി രൂപ വില വരുന്ന ഈ വാഹനത്തെ ഏറെ സവിശേഷമാക്കുന്നത് ഐകോണിക് മാൾബറോ ലിവെറിയും അയർട്ടൺ സെന്നയുടെ ഓട്ടോഗ്രാഫുമാണ്. പുതുവാഹനത്തിന്റെ ഡെലിവറി വിഡിയോ അജിത് കുമാർ റേസിങ് എന്ന സമൂഹ മാധ്യമ പേജിൽ പങ്കുവെച്ചിട്ടുണ്ട്. 

ലോകത്ത് നിലവിലുള്ള മെക്‌ലാരൻ വാഹനങ്ങളിൽ അപൂർവവും വിലപിടിപ്പുള്ളതുമായ വാഹനമാണ് സെന്ന. ആഗോള തലത്തിൽ 500 സെന്ന മാത്രമാണ് മെക്‌ലാരൻ പുറത്തിറക്കുന്നത്. വൈറ്റ്, ഓറഞ്ച് ഷെയ്ഡാണ് വാഹനത്തിനായി അജിത് തിരഞ്ഞെടുത്തിരിക്കുന്നത്. 1980-1990 കളിൽ കമ്പനിക്കുവേണ്ടി ഇതിഹാസ എഫ് 1 ഡ്രൈവർ അയർട്ടൺ സെന്ന ഓടിച്ചിരുന്ന പഴയ മാൾബറോ ലിവറി മെക്‌ലാരൻ F1 കാറുകളുടെ നിറത്തിനോട് സാമ്യമുണ്ട് അജിത്തിന്റെ സെന്നയ്ക്ക്. റെസിനിടെ അപകടത്തിൽ മരിച്ച അയർട്ടൺ സെന്നയ്ക്കുള്ള ആദരവായിട്ടാണ് മെക്‌ലാരൻ ഈ കാർ പുറത്തിറക്കിയത്. 

4.0 ലീറ്റർ ട്വിൻ ടർബോ ചാർജ്ഡ് വി8 മോട്ടോറാണ് സെന്നയുടെ കരുത്ത്. 800 ബി എച്ച് പി പവറും 800 എൻ എം ടോർക്കും പുറത്തെടുക്കാൻ ശേഷിയുണ്ടിതിന്. ഈ സൂപ്പർ കാറിനെ കൂടുതൽ സ്പെഷ്യലാക്കുന്നത് പവർ  റിയർ വീലുകളിലേക്ക് എത്തുന്നു എന്നതാണ്. 7 സ്പീഡ് ഡ്യൂവൽ ക്ലച്ച് ഓട്ടമാറ്റിക് ട്രാൻസ്മിഷനാണ്. 

ഫെറാരി എസ് എഫ് 90 ഹൈബ്രിഡ് സൂപ്പർകാർ, പോർഷെ 911 ജി ടി 3 ആർ എസ് തുടങ്ങിയ വാഹനങ്ങളും അജിത്തിന്റെ ഗാരിജിലുണ്ട്. താരത്തെ കൂടാതെ, പ്രശസ്ത ഫുട്ബോൾ താരം ക്രിസ്റ്റിയാനോ റൊണാൾഡോയും മെക്‌ലാരൻ സെന്ന സ്വന്തമാക്കിയിട്ടുണ്ട്.

English Summary:

Thala's Latest Ride: Ajith Adds McLaren Senna to His Garage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com