ADVERTISEMENT

ഇലക്ട്രിക് വാഹനങ്ങൾക്ക് വൻ ഓഫറുകളുമായി ടാറ്റ മോട്ടോഴ്സ്.  ടിയാഗോ ഇവി, നെക്സോൺ ഇവി, പഞ്ച് ഇവി എന്നിവയ്ക്കാണ് ഓഫറുകൾ നൽകുന്നത്. ഗ്രീൻ ബോണസ്, എക്സ്ചേഞ്ച് ബോണസ്, സ്ക്രാപ്പേജ് ഓഫർ, തുടങ്ങി ഈ വാഹനങ്ങളുടെ 2024, 2025 മോ‍ഡലുകൾക്ക് ഇളവുകൾ നൽകുന്നുണ്ട്.

Tata Tiago EV
Tata Tiago EV

ടിയാഗോ ഇവി

ടിയാഗോ ഇവിയുടെ എല്ലാ മോഡലുകൾക്കും 30000 രൂപ ഗ്രീൻ ബോണസ് ഇളവ് നൽകുന്നുണ്ട്. രണ്ടു ലക്ഷം ഇലക്ട്രിക് കാറുകൾ വിറ്റതിന്റെ ഭാഗമായുള്ള എക്സ്ചേഞ്ച്, സ്ക്രാപ്പേജ്, ലോയലിറ്റി പ്രോഗ്രാമിന്റെ ഭാഗമായി 50000 രൂപ വരെ ഇളവ് നൽകുന്നുണ്ട്. കൂടാതെ കോർപ്പറേറ്റ്, സർക്കാർ ജീവനക്കാർക്കുള്ള ഇളവുകളുടെ ഭാഗമായി 5000 രൂപ മുതൽ 15000 രൂപ വരെ ഇളവ് നൽകുന്നുണ്ട്. ഇവയെല്ലാം ചേർത്ത്  2025 മോഡലിന് 95000 രൂപ വരെ ഇളവുകളാണ് നൽകുന്നത്. ടിയാഗോ ഇവിയുടെ 2024 മോഡലിന്റെ വിവിധ വേരിയന്റുകൾക്ക് 5000 രൂപ മുതൽ 10000 രൂപ വരെ ഇളവ് നൽകുന്നുണ്ട്. ഇവ ചേർത്താൽ 2024 മോഡലിന്റെ ഇളവ് 1.05 ലക്ഷം രൂപയാണ്. 

പഞ്ച് ഇവി

പഞ്ച് ഇവിയുടെ എല്ലാ മോഡലുകൾക്കും 20000 രൂപ ഗ്രീൻ ബോണസായും രണ്ടു ലക്ഷം ഇലക്ട്രിക് കാറുകൾ വിറ്റതിന്റെ ഭാഗമായുള്ള എക്സ്ചേഞ്ച്, സ്ക്രാപ്പേജ്, ലോയലിറ്റി പ്രോഗ്രാമിന്റെ ഭാഗമായി 50000 രൂപയും ഇളവ് നൽകുന്നുണ്ട്. കൂടാതെ കോർപ്പറേറ്റ്, സർക്കാർ ജീവനക്കാർക്കുള്ള ഇളവുകളുടെ ഭാഗമായി 6000 രൂപ മുതൽ 15000 രൂപ വരെ ഇളവ് നൽകുന്നുണ്ട്. ഇവയെല്ലാം ചേർത്ത് 2025 മോഡലിന് 85000 രൂപ വരെ ഇളവുകളാണ് നൽകുന്നത്. 2024 മോഡലിന്റെ വിവിധ വേരിയന്റുകൾക്ക് 5000 രൂപ മുതൽ 20000 രൂപ വരെ ഇളവ് നൽകുന്നുണ്ട്. ഇവ ചേർത്താൽ 2024 മോഡലിന്റെ ഇളവ് 1.05 ലക്ഷം രൂപയാണ്. 

Tata Curvv
Tata Curvv

കർവ് ഇവി

കർവ് ഇവിയുടെ 2025 മോഡലുകൾക്കാണ് ഇളവുകൾ നൽകുന്നത്.  എല്ലാ മോഡലുകൾക്കും 30000 രൂപ ഗ്രീൻ ബോണസായും ടാറ്റ ഐസ് (പെട്രോൾ, ഡീസൽ) മോഡലുകളുടെ ഉടമകൾക്ക് 20000 രൂപ എക്സ്ചേഞ്ച് ബോണസായും ടാറ്റ ഇലക്ട്രിക് കാറുകളുടെ ഉപഭോക്താക്കൾക്ക് 50000 രൂപ വരെ എക്സ്ചേഞ്ച്  ബോണസായും നൽകുന്നുണ്ട്. കൂടാതെ കോർപ്പറേറ്റ്, സർക്കാർ ജീവനക്കാർക്കുള്ള ഇളവുകളുടെ ഭാഗമായി 6000 രൂപ മുതൽ 15000 രൂപ വരെ ഇളവ് നൽകുന്നുണ്ട്. ഇവയെല്ലാം ചേർത്ത്  2025 മോഡലിന് 95000 രൂപ വരെ ഇളവുകളാണ് നൽകുന്നത്. 

nexon-car

നെക്സോൺ ഇവി

നെക്സോൺ ഇവിയുടെ 2025 മോഡലുകൾക്കാണ് ഇളവുകൾ നൽകുന്നത്.  എല്ലാ മോഡലുകൾക്കും 30000 രൂപ ഗ്രീൻ ബോണസായും ടാറ്റ ഐസ് (പെട്രോൾ, ഡീസൽ) മോഡലുകളുടെ ഉടമകൾക്ക് 20000 രൂപ എക്സ്ചേഞ്ച് ബോണസായും ടാറ്റ ഇലക്ട്രിക് കാറുകളുടെ ഉപഭോക്താക്കൾക്ക് 50000 രൂപ വരെ എക്സ്ചേഞ്ച് ബോണസായും നൽകുന്നുണ്ട്. കൂടാതെ കോർപ്പറേറ്റ്, സർക്കാർ ജീവനക്കാർക്കുള്ള ഇളവുകളുടെ ഭാഗമായി 6000 രൂപ മുതൽ 15000 രൂപ വരെ ഇളവ് നൽകുന്നുണ്ട്. ഇവയെല്ലാം ചേർത്ത്  2025 മോഡലിന് 95000 രൂപ വരെ ഇളവുകളാണ് നൽകുന്നത്. 

English Summary:

Drive an Electric Car Today: Tata Motors' Incredible EV Discounts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com