ADVERTISEMENT

പുത്തൻ വാഹനങ്ങൾ സ്വന്തമാക്കുന്നതിൽ ഒട്ടും പിശുക്ക് കാണിക്കാത്തവരാണ് സിനിമാതാരങ്ങൾ. അതുകൊണ്ടുതന്നെ ഇവരുടെ ഗാരിജിൽ ആഡംബര വാഹനങ്ങളുടെ ഒരു നീണ്ട നിര തന്നെ കാണും. ബോളിവുഡിലെ പ്രശസ്ത താരമായ ദിയ മിർസയുടെ ഗാരിജിലേക്ക് ഇതാ പുതിയൊരു വാഹനം കൂടി എത്തിച്ചേർന്നിരിക്കുന്നു. ബി എം ഡബ്‌ള്യുവിന്റെ ഇലക്ട്രിക് എസ് യു വിയായ ഐ എക്സ് എന്ന ആഡംബര വാഹനമാണ് താരസുന്ദരി സ്വന്തമാക്കിയിരിക്കുന്നത്. പുത്തൻ എസ് യു വി ദിയ മിർസയ്ക്ക് കൈമാറുന്നതിന്റെ ദൃശ്യങ്ങൾ ബി എം ഡബ്ള്യു ഇൻഫിനിറ്റി കാർസ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ബ്ലാക്ക് സഫയർ മെറ്റാലിക് നിറമാണ് വാഹനത്തിനായി താരം തിരഞ്ഞെടുത്തിരിക്കുന്നത്. എക്സ് ഡ്രൈവ് 40 വേരിയന്റിന് 1.21 കോടി രൂപയിലാണ് വിലയാരംഭിക്കുന്നത്. എക്സ് ഡ്രൈവ് 50 വേരിയന്റിലേക്ക് എത്തുമ്പോൾ വില ഏകദേശം 1.39 കോടി രൂപ വരെയാകും. ഇതിൽ ആദ്യ വേരിയന്റായ എക്സ് ഡ്രൈവ് 40 ആണ് ദിയ മിർസ സ്വന്തമാക്കിയിരിക്കുന്നത്. 

വലിയ കിഡ്നി ഗ്രിൽ, ചെറുതും മനോഹരവുമായ ഹെഡ്‌ലാംപുകൾ, ഫ്രെയിം ലെസ് വിന്റോ, വൺപീസ് ടെയിൽ ലാംപ് എന്നിവ ഐഎക്സിലുണ്ട്. സിംഗിൾ പീസ് കർവിഡ് ഗ്ലാസ് ഡിസ്പ്ലെയാണ് വാഹനത്തിന്, ഹെക്സഗണൽ ആകൃതിയുള്ള സ്റ്റിയറിങ് വീലും പനോരമിക് സൺറൂഫും. ഹർമന്റെ 18 സ്പീക്കറുകളോടു കൂടിയ 14.9 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, മസാജ് സൗകര്യത്തോടുകൂടിയ സീറ്റുകൾ, ആംബിയന്റ് ലൈറ്റ്, ഹെഡ് അപ് ഡിസ്പ്ലെ എന്നിങ്ങനെ ഫീച്ചറുകൾ നീളുന്നു.

രണ്ടു ആക്സിലുകളിലും ഘടിപ്പിച്ച ഇലക്ട്രിക് മോട്ടറുകളുടെ കരുത്തിലാണ് വാഹനം സഞ്ചരിക്കുന്നത്. രണ്ടു മോട്ടറുകളും ചേർന്ന് 322 ബിഎച്ച്പി കരുത്തും 630 എൻഎം ടോർക്കും നൽകുന്നുണ്ട്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ 6.1 സെക്കന്റ് മാത്രം മതി ഈ കരുത്തന്. 76.6 കിലോവാട്ട് ബാറ്ററി ഉപയോഗിക്കുന്ന വാഹനം ഒറ്റചാർജിൽ 425 കിലോമീറ്റർ സഞ്ചരിക്കും.

English Summary:

Dia Mirza's Stunning New BMW iX: A Luxurious Electric Ride

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com