ജോർജ് സാർ vs ഫെറാറി; 812 ജിടിഎസ് സൂപ്പർകാറിൽ പ്രകാശ് വർമ

Mail This Article
കോട്ടയം ടൗണിൽ കണ്ട സ്പോർട്സ് കാർ വാഹനപ്രേമികളെ മാത്രമല്ല, സാധാരണക്കാരെയും ഞെട്ടിച്ചു. ചുറ്റിയടിച്ച വാഹനം മാത്രമല്ല, കാറോടിച്ച ആളും ആളുകളുടെ ശ്രദ്ധ ആകർഷിച്ചു. ബ്രിട്ടീഷ് റേസിങ് ഗ്രീൻ നിറത്തിലുള്ള ആ ഫെറാറി കാർ ഓടിച്ചത് മറ്റാരുമല്ല ജോർജ് സാറായിരുന്നു.
ഫെറാറി 812 ജിടിഎസിൽ എന്ന സ്പോർട്സ് കാറിലാണ് നടനും പരസ്യസംവിധായകനുമായ പ്രകാശ് വർമ്മ എത്തിയത്. പ്രകാശ് വർമ എന്നു പറയുന്നതിനേക്കാളും ജോർജ് സാർ എന്നു പറയുന്നതാണ് മിക്കവർക്കും പരിചിതം. ആളെ കണ്ടത് കൊണ്ട് മാത്രമല്ല അദ്ദേഹം സഞ്ചരിച്ച വാഹനം കണ്ടാലും ആരായാലും ശ്രദ്ധിച്ചു പോകും. ഫെറാറി 812 ജിടിഎസ് ഓടിച്ച് പോയ ജോർജ് സാറിന്റെ വിഡിയോയും ആരാധകർ പകർത്തി.
ഫെറാറിയുടെ രണ്ട് ഡോർ കൺവേർട്ടബിൾ സ്പോർട്സ് കാറാണ് 812 ജിടിഎസ്. 2017 ൽ പുറത്തിറങ്ങിയ ഫെറാറി 812 സൂപ്പർഫാസ്റ്റിന്റെ കൺവേർട്ടബിൾ മോഡൽ 2019 ൽ വിപണിയിലെത്തി. അമ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഫെറാറി പുറത്തിറക്കുന്ന ഫ്രണ്ട് എൻജിൻ വി12 കാറാണ് 812 ജിടിഎസ്. 6.5 ലീറ്റർ എൻജിനാണ് വാഹനത്തിന് 789 ബിഎച്ച്പിയാണ് കരുത്ത്. വേഗം 100 കടക്കാൻ വെറും 3 സെക്കൻഡ് മാത്രം.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് www.Instgram/eisk77 എന്ന അക്കൗണ്ടിൽ നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.