27.26 കി.മീ മൈലേജ്; സിറ്റി ഹൈബ്രിഡിന്റെ വില കുറച്ച് ഹോണ്ട

Mail This Article
മിഡ് സൈസ് സെഡാൻ സിറ്റി ഹൈബ്രിഡിന്റെ വില 96000 രൂപ വരെ കുറച്ച് ഹോണ്ട. ഒറ്റ മോഡലിൽ മാത്രം (ഇസഡ്എക്സ്) ലഭിക്കുന്ന സിറ്റി ഹൈബ്രിഡിന്റെ വില 20.85 ലക്ഷത്തിൽ നിന്ന് 19.89 ലക്ഷമാക്കിയാണ് കുറച്ചത്. മിഡ് സൈസ് സെഗ്‌മെന്റിൽ ഏക ഹൈബ്രിഡ് കാറാണ് സിറ്റി.
1.5 ലീറ്റർ പെട്രോൾ എൻജിനും ഇലക്ട്രിക് മോട്ടറും ലിഥിയം അയൺ ബാറ്ററിയും അടങ്ങുന്ന ഹൈബ്രിഡ് സിസ്റ്റമാണ് വാഹനത്തിൽ ഉപയോഗിക്കുന്നത്. 126 ബിഎച്ച്പി കരുത്തും 253 എൻഎം ടോർക്കുമുണ്ട്. ലീറ്ററിന് 27.26 കിലോമീറ്ററാണ് ഇന്ധനക്ഷമത.
ഹോണ്ട സെൻസിങ് സംവിധാനമുള്ള മോഡലാണ് സിറ്റി ഹൈബ്രിഡ്. എർജെൻസി ബ്രേക്കിങ്, ലൈൻ കൺട്രോൾ അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ തുടങ്ങി നിരവധി സാങ്കേതിക വിദ്യകൾ ഹോണ്ട സെൻസിങ്ങിലുണ്ട്. കൂടാതെ കാർബൺ ഫിനിഷുള്ള എയർഡാം, എൽ രൂപത്തിലുള്ള ഹെഡ് ലാംപ്, റിയർ ലാംപ്, സ്പോയ്‌ലർ, പുതിയ ഡയമണ്ട് കട്ട് അലോയ്, പിന്നിൽ ബംപർ ഡിഫ്യൂസർ. 8 ഇഞ്ച് എച്ച്ഡി ഫുൾകളർ ടിഎഫ്ടി മോണിറ്റർ മൾട്ടി ഇൻഫർമേഷൻ ക്ലസ്റ്റർ എന്നിവയുമുണ്ട്.