റെക്കോർഡ് നിലനിർത്തി വാഗൺ ആർ; വിൽപനയിൽ മുന്നിൽ

Mail This Article
തുടർച്ചയായി മൂന്നു മാസങ്ങളിൽ പാസഞ്ചർ വാഹന വിൽപനയിൽ ഒന്നാം സ്ഥാനം ക്രെറ്റയ്ക്കാണെങ്കിലും 2025 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ ഏറ്റവും കൂടുതൽ വിറ്റുപോയത് മാരുതിയുടെ വാഗൺ ആർ തന്നെയാണ്. കഴിഞ്ഞ നാല് സാമ്പത്തിക വർഷത്തിലും ഏറ്റവും കൂടുതൽ വിറ്റ വാഹനമെന്ന റെക്കോർഡ് നിലനിർത്തിയാണ് വാഗൺ ആറിന്റെ വർഷത്തിലെ ആദ്യ പാദത്തിലെ മുന്നേറ്റം. 2025 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ 101424 യൂണിറ്റ് വാഗൺ ആറുകളാണ് വിറ്റത്. എന്നാൽ കഴിഞ്ഞ രണ്ടു കലണ്ടർ വർഷങ്ങളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ വിൽപനയിൽ ഒന്നാം സ്ഥാനം നേടിയത് ടാറ്റയുടെ പഞ്ചും 2023 ൽ മാരുതിയുടെ തന്നെ സ്വിഫ്റ്റുമാണ്.
2024 കലണ്ടർ വർഷത്തിൽ ടാറ്റയുടെ പഞ്ച് 202031 യൂണിറ്റ് വാഹനങ്ങളാണ് വിറ്റുപോയത്. കഴിഞ്ഞ വർഷത്തിൽ മാരുതി വാഗൺ ആറിന്റെ വിൽപന 190855 യൂണിറ്റായിരുന്നു. 2023 ലെ കണക്കുകളിൽ മാരുതി സ്വിഫ്റ്റ് ആണ് ഒന്നാം സ്ഥാനത്ത്. 203469 യൂണിറ്റ് സ്വിഫ്റ്റുകൾ ആ വർഷം ഉപഭോക്താക്കളുടെ കൈകളിലെത്തി. 201031 യൂണിറ്റായിരുന്നു ആ കലണ്ടർ വർഷത്തിൽ വാഗൺ ആറിന്റെ വിൽപന കണക്ക്.
2025 ലെ ഏപ്രിൽ,മെയ്, ജൂൺ മാസങ്ങളിൽ വിൽപനയിൽ ഒന്നാം സ്ഥാനം ഹ്യുണ്ടേയ്‌യുടെ മിഡ് സൈസ് എസ് യു വി യ്ക്കാണ്. രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന ക്രെറ്റയ്ക്ക് പിന്നിലായി മാരുതിയുടെ ഡിസയർ (96101 യൂണിറ്റുകൾ ), ബ്രെസ (93,729 യൂണിറ്റുകള്‍), സ്വിഫ്റ്റ് (93,098 യൂണിറ്റുകള്‍), എര്‍ട്ടിഗ (91,991 യൂണിറ്റുകള്‍), ഫ്രോങ്ക്‌സ് (88,066 യൂണിറ്റുകള്‍) എന്നിവയാണ് ആദ്യ ഏഴ് സ്ഥാനങ്ങളില്‍. ടാറ്റ നെക്സോണ്‍ (87,267 യൂണിറ്റുകള്‍) എട്ടാം സ്ഥാനത്തും മഹീന്ദ്ര സ്‌കോര്‍പിയോ (85,648 യൂണിറ്റുകള്‍) ഒമ്പതാം സ്ഥാനത്തും ടാറ്റ പഞ്ച് (84,579 യൂണിറ്റുകള്‍) പത്താം സ്ഥാനത്തും എത്തി.