Activate your premium subscription today
ന്യൂഡൽഹി ∙ കേരളത്തിലെ സാഹചര്യങ്ങൾക്ക് യോജിച്ച മിനി എക്സ്കവേറ്റർ ഓണക്കാലത്തു പുറത്തിറക്കുമെന്ന് ജെസിബി ഇന്ത്യ സിഇഒയും എംഡിയുമായ ദീപക് ഷെട്ടി. കേരളം ജെസിബിയുടെ ശക്തമായ വിപണികളിലൊന്നാണെന്നും കഴിഞ്ഞ വർഷം മാത്രം 2000 ൽ അധികം ജെസിബി ഉൽപന്നങ്ങൾ വിറ്റുവെന്നും മലയാള മനോരമയ്ക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം
അമേരിക്കൻ വിമാന കമ്പനിയായ ബോയിങ്ങിന്റെ ഏറ്റവും സുരക്ഷിത വിമാനങ്ങളിലൊന്നായാണ് 787 ഡ്രീംലൈനറെ കണക്കാക്കുന്നത്. സുരക്ഷയുടെ കാര്യത്തിൽ യാത്രക്കാർക്ക് ഏറെ വിശ്വാസമുണ്ടായിരുന്ന കമ്പനിയാണ് ബോയിങ്. ഇതുവരെ 100 കോടി യാത്രക്കാരുമായി 787 ഡ്രീംലൈനറുകൾ പറന്നിട്ടുണ്ട്. 2011 ൽ സർവീസിൽ പ്രവേശിച്ചതിനുശേഷം, ആളുകളുടെ മരണകാരണമായി അപകടങ്ങളൊന്നുമില്ലാതെ അസൂയപ്പെടുത്തുന്ന റെക്കോർഡും ഡ്രീം ലൈനർ വിമാനത്തിനുണ്ടായിരുന്നു. പക്ഷേ വ്യാഴാഴ്ച, 242 പേരുള്ള ഒരു എയർ ഇന്ത്യാ വിമാനം അഹമ്മദാബാദിൽ തകർന്നതോടെ അതെല്ലാം മാറി
ജൂൺ എന്ന പോമറേനിയൻ നായ ആദ്യമായാണ് ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നത്. അതും മീൻ കയറ്റുന്ന പെട്ടി ഓട്ടോറിക്ഷയിൽ. ജനിച്ചപ്പോൾ മുതൽ അവന്റെ യാത്ര കാറിന്റെ ബാക്ക് സീറ്റിലായിരുന്നു. അർധരാത്രിയിൽ സീപോർട്ട് – എയർപോർട്ട് റോഡിലൂടെ നല്ല സ്പീഡിലാണ് ആ ഓട്ടോ ഓടിക്കൊണ്ടിരുന്നത്. ചട്ടിയിൽ ചൂടുമണലിനൊപ്പമിട്ട്
വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കെല്ലാം അത്യാവശ്യം വേണ്ട കഴിവാണ് ഉള്ള സ്ഥലത്ത് വൃത്തിയില്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കുകയെന്നത്. പ്രത്യേകിച്ചും തിരക്കേറിയ നഗരങ്ങളിലും ഇടുങ്ങിയ വഴികളിലുമെല്ലാം ഈ ഡ്രൈവിങ് മികവ് അനാവശ്യ പ്രതിസന്ധികളെ ഒഴിവാക്കും. വാഹനം ശരിയാംവിധം പാര്‍ക്കു ചെയ്യുകയെന്നത് ആര്‍ക്കും
‘‘ സ്പോർട്സ് കാറിൽ വന്നിറങ്ങുമ്പോൾ ആളുകൾ കാറിന്റെ ഭംഗിയും എൻജിന്റെ മികവും ചർച്ച ചെയ്യും. റോൾസ് റോയ്സിൽ വന്നിറങ്ങുമ്പോൾ കാഴ്ചക്കാർ വണ്ടിയോടിച്ച ആളെ ആദരവോടെ നോക്കും ’’– ഇത്തരം കാർ സൂക്തങ്ങൾക്കൊന്നും വേണു ഗോപാലകൃഷ്ണന്റെ ജീവിതത്തിൽ പ്രസക്തിയില്ല. കാറിനായി 46 ലക്ഷം രൂപ കൊടുത്ത് ഇഷ്ട റജിസ്ട്രേഷൻ നമ്പർ ലേലത്തിൽ പിടിച്ച ഐടി വ്യവസായി,16 കോടി മുടക്കി റോൾസ് റോയ്സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരിസ് ഇന്ത്യയിൽ ആദ്യം വാങ്ങിയ ആൾ തുടങ്ങിയ വാഴ്ത്തുകളിലൊന്നും വീഴാതെ വേണു ഒഴിഞ്ഞു നടക്കുന്നു. ഗട്ടറിൽ വീഴാതെ വണ്ടി ഓടിക്കുന്ന അതേ ലാഘവത്തോടെ.
മഞ്ഞു വീണ രാത്രി. ടൂറിസ്റ്റുകൾ ഒഴിഞ്ഞ് വിജനമായ ഊട്ടി നഗരത്തിനു നടുവിൽ തണുത്ത പുഡ്ഡിങ് പോലെ തടാകം. അലകളില്ലാത്ത ആ തടാകം ഒരു ആൽബം പോലെ അയാൾ മറിച്ചു തുടങ്ങി. എത്ര വർഷമായിട്ടുണ്ടാകും ഇവിടെ വന്നിട്ട്; 35 വർഷം ! ടൂറിസ്റ്റുകളെയും കയറ്റി പകൽ മുഴുവൻ നടന്നു തളർന്ന കുതിരകളിൽ ഒരെണ്ണം തടാകത്തിന്റെ പ്രവേശന
പീരുമേടിന്റെ മലമടക്കുകളിലൂടെ പായുന്ന ഈ മഹീന്ദ്ര മേജർ 4X4 ജീപ്പിന് പറയാൻ കഥകളേറെയാണ്. ഹൈറേഞ്ചുകാർ തിരഞ്ഞെടുത്ത എംഎൽഎ ഹൈറേഞ്ചുകാരുടെ സ്വന്തം പടക്കുതിരയെ കൂട്ടുകാരനാക്കിയ കഥയാണ് അതിലേറ്റവും സുന്ദരം. ബെൻസും ബിഎംഡബ്ല്യുവും റേഞ്ച് റോവറും വരെ ജനപ്രതിനിധികളുടെ വാഹനമാകുമ്പോഴാണ് പീരുമേടിന്റെ ജനനായകന് ജീപ്പ്
സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയ പോസ്റ്റ് ഓർമയുണ്ടാകും. പെട്രോൾ പമ്പിലെ പയ്യൻ പെട്രോളിനു പകരം അബദ്ധത്തിൽ കാറിൽ ഡീസൽ നിറച്ചു. മെക്കാനിക്ക് പറഞ്ഞത്രേ ടാങ്കിലുള്ള പെട്രോളിന്റെ ഇരട്ടി ഡീസൽ നിറച്ചാൽ കുഴപ്പമില്ലെന്ന്. എന്നാൽ, എന്താണ് യാഥാർഥ്യം? ∙ഡ്രൈവ് ചെയ്താൽ ഇന്ധനം മാറി നിറച്ചു ഡ്രൈവ് ചെയ്താൽ വാഹനത്തിന്റെ
പുതിയ കാർ വാങ്ങിച്ചിട്ട് ഭൂരിപക്ഷം പേരും നേരെ ഓടിച്ചു പോകുന്നത് ആക്സസറീസ് ഷോപ്പിലേക്കോ ടയർ ഷോപ്പിലേക്കോ ആണ്. പ്രധാന മോഡിഫിക്കേഷൻ ടയർ അപ്സൈസിങ് തന്നെയാണ്. പരമാവധി കാറിനു പുറത്തേക്കു തള്ളിനിൽക്കുന്ന ടയറും അടിപൊളി അലോയ് വീലും വാങ്ങിയിടും. ഇത് കാഴ്ചയിൽ ഗംഭീരലുക്ക് നൽകുമെങ്കിലും കൃത്യമായ രീതിയിലല്ല
കാറോ ബൈക്കോ നഷ്ടമില്ലാത്ത വിലയില്‍ വില്ക്കാന് ഈ ഇന്റര്‍നെറ്റ് യുഗത്തില്‍ വലിയ പ്രയാസങ്ങളില്ല. മൂന്നാമതൊരാളെ ഇടപെടുത്താതെ വാങ്ങുന്നയാളും വില്‍ക്കുന്നയാളും തമ്മിലുള്ള ഇടപാടാവുമ്പൊ രണ്ടു കൂട്ടര്‍ക്കും വലിയ നഷ്ടങ്ങളില്ലാതെ തീരാനും സാധ്യതയുണ്ട്. ഉപയോഗിച്ച വാഹനം വാങ്ങുകയോ വില്ക്കുകയോ ചെയ്യുമ്പോള്‍ പണ ഇടപാടുകള്‍ കൊണ്ടു മാത്രം തീരില്ലെന്നതാണ് വസ്തുത. വാഹനത്തിന്റെ ഉടമസ്ഥാവകാശം വാങ്ങുന്നയാളുടെ പേരിലേക്ക് മാറ്റുന്നതോടെ മാത്രമേ കൈമാറ്റം പൂര്‍ണമാവുകയുള്ളൂ. വാഹനത്തിന്റെ ഉടമസ്ഥാവകാശം എങ്ങനെ മാറ്റാം? അതിന് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം.
മലയാളം അധ്യാപകൻ അക്ഷരശ്രീ വിനയചന്ദ്രനും ഹിന്ദി അധ്യാപിക വാനതി സൗഭാഗ്യലക്ഷ്മിയും വിവാഹിതരായിട്ട് നാലു മാസം. വാനതി ഇപ്പോൾ ഗർഭിണിയാണ്. ഗർഭത്തിന്റെ ആദ്യ ബഹിർസ്ഫുരണമായി കഴിഞ്ഞ ദിവസം പുലർച്ചെ ഛർദിക്കുമ്പോൾ വാനതി പിറുപിറുത്തു... മനോഹരം, വിനയേട്ടാ, മനോഹരം! മഴവില്ലുപോലെ വളഞ്ഞും പിന്നെ നിവർന്നും നിന്ന്
കോഴിക്കോട്∙ കുതിരവട്ടം പപ്പു ഓർമയായിട്ട് ഫെബ്രുവരി 25ന് 25 വർഷം തികയുകയാണ്. പക്ഷേ റീൽസിലും വാട്സാപ്പ് സ്റ്റിക്കറിലും മൈമുകളിലൂമൊക്കെയായി ഇന്നും പപ്പു നിറഞ്ഞുനിൽക്കുകയാണ്. അതുകൊണ്ടുതന്നെ പപ്പുവില്ലാതെ 25 വർഷങ്ങൾ കടന്നുപോയെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. പപ്പു ഏതെങ്കിലും സിനിമയിൽ ഏതെങ്കിലും വണ്ടിയിൽ
കേരളത്തിന്റെ മലയോര മേഖലയിലുള്ളവരുടെ ഇഷ്ട വാഹനമാണ് ജീപ്പ്. മറ്റു വാഹനങ്ങളൊന്നും കയറാത്ത മലയും പുഴയും താണ്ടി ലക്ഷ്യ സ്ഥാനത്തേക്കെത്താൻ ജീപ്പിനോളം പോന്ന മറ്റൊരു വാഹനത്തെ ഹൈ റേഞ്ചിലുള്ളവർ സ്വീകരിച്ചിട്ടില്ല. പുത്തൻ കാലത്ത് ഒരുപാട് ഫോർ വീൽ ഡ്രൈവ് വാഹനങ്ങളും എസ്യുവികളും എത്തിയിട്ടുണ്ടെങ്കിലും കേരളത്തിലെ
മലയാളത്തിന്റെ നൂറുകോടി ചിത്രം പ്രേമലുവിനൊപ്പം ഹിറ്റടിച്ച കഥാപാത്രമായിരുന്നു ആദി. പ്രേമലു എന്ന ചിത്രത്തിനു ശേഷം ആദിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശ്യാം മോഹൻ തന്റെ ആദ്യ വാഹനമായ ഫോക്സ്വാഗൺ ടൈഗൂൺ സ്വന്തമാക്കിയിരിക്കുകയാണ്, സിനിമ തന്ന വാഹനം എന്ന ക്യാപ്ഷനോടെ വാഹനത്തിന്റെ ചിത്രം ശ്യാം സമൂഹമാധ്യമങ്ങളിൽ
വർഷം 1943, രണ്ടാം ലോകമഹായുദ്ധം കത്തിപ്പടർന്ന കാലം. അക്കാലത്താണ് ബ്രിട്ടണിലെ മോട്ടോർ സൈക്കിളിങ് എന്ന മാഗസിനിൽ ഒരു പരസ്യം പ്രത്യക്ഷപ്പെടുന്നത്. ‘ദ വാർ വർക്കേഴ്സ് ചോയ്സ്’ എന്ന വാചകത്തോടെയുള്ള ഒരു മോട്ടോർ സൈക്കിളിന്റെ പരസ്യമായിരുന്നത്. ബ്രിട്ടീഷ് സൈനികരെ ഭ്രമിപ്പിച്ച ആ പരസ്യത്തിലെ മോട്ടോർ സൈക്കിളിന്
വേളാച്ചേരിയിലെ നാഷനൽ ഹൈവേയിൽ മുതലകൾ നീന്താനിറങ്ങിയ മഹാപ്രളയത്തിനു പിന്നാലെയാണ് അഖിൽ പി. ധർമജനെന്ന യുവാവ് ചെന്നൈയിൽ ട്രെയിനിറങ്ങുന്നത്. പ്രളയം കഴിഞ്ഞ മഹാനഗരത്തിന് മഴ നനഞ്ഞ് ഉണങ്ങാത്ത പെൺമുടിയുടെ ഈർപ്പമണമായിരുന്നു. സിനിമയുടെ ഓഡിഷനു വന്ന കൂട്ടുകാരനൊപ്പം എത്തിയതാണ് അഖിൽ. കൂട്ടുകാരൻ ഫിലിം
വാഹനത്തോടും ഡ്രൈവിങ്ങിനോടും അത്ര വലിയ താൽപര്യം ഉണ്ടായിരുന്നില്ല. മുമ്പ് വാഹനം ഓടിക്കാൻ ശ്രമിച്ചിട്ടുമില്ല, അതിനൊക്കെ ഒരു താല്പര്യം വേണ്ടേ സഹോദരാ.....അങ്ങനെയൊന്നു ജീവിതത്തിലെ നിഘണ്ടുവിലും ചേർത്തിരുന്നില്ല.... മലയാളി പ്രേക്ഷകരുടെ പ്രിയ താരമായ മണികണ്ഠൻ പട്ടാമ്പിയുടെതാണ് വാചകം. സിനിമയിലും
ടൊയോട്ടയുടെ വാഹനങ്ങളുടെ പഴക്കവും അത് സഞ്ചരിക്കുന്ന ദൂരവും എന്നും ഒരു അദ്ഭുതമാണ്. മറ്റു ബ്രാൻഡുകളുടെ കാറുകൾ ഓടുന്നതിന്റെ പത്തിരട്ടി ടൊയോട്ടയുടെ വാഹനങ്ങൾ ഓടുമെന്നു നമ്മൾ സാധാരണയായി പറയാറുണ്ടെങ്കിലും അങ്ങനെയുള്ള വാഹനങ്ങൾ അധികം നമ്മുടെ റോഡുകളിൽ കാണാറില്ല. എന്നാൽ 10 ലക്ഷം കിലോമീറ്റർ സഞ്ചരിച്ച ഒരു ഇന്നോവ
ഓഫീസിലേയ്ക്കും തിരിച്ച് വീട്ടിലേയ്ക്കും 25 കിലോമീറ്റർ യാത്ര. ഇപ്പോൾ ഉപയോഗിക്കുന്ന സ്കൂട്ടർ പഴയതായി തുടങ്ങി, അടുത്തത് പെട്രോൾ വേണോ, അതോ ഇലക്ട്രിക്കോ? ഇരുചക്രവാഹനം ഉപയോഗിക്കുന്ന ഫാമിലികളെ ഇപ്പോഴും കുഴയ്ക്കുന്ന ചോദ്യമാണ് ഇത്. ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്ക് പ്രചാരം വർധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും
പകല്‍ യാത്രകളെ അപേക്ഷിച്ച് കൂടുതല്‍ വെല്ലുവിളികള്‍ നിറഞ്ഞതാണ് രാത്രി യാത്രകള്‍. കാറിന്റെ ഹെഡ്ലൈറ്റ് നല്ല കണ്ടീഷനിലല്ലെങ്കില്‍ പിന്നെ പറയുകയും വേണ്ട. കൃത്യമായി പ്രവര്‍ത്തിക്കാത്ത മികച്ച പൊസിഷനില്‍ ഇല്ലാത്ത, പല കാരണങ്ങളാല്‍ നല്ല വെളിച്ചം നല്‍കാത്ത ഹെഡ് ലൈറ്റുകള്‍ ദുരിതയാത്രകള്‍ സമ്മാനിക്കും. ജീവന്
ഇന്ത്യയിലെ വാഹന വിപണി അനുദിനം വളരുകയും വിപണിയിലെ പോരാട്ടം അതിശക്തമായി മുറുകിക്കൊണ്ടിരിക്കുകയും ചെയ്യുകയാണ്. എന്നാല്‍ ഇന്ത്യൻ വാഹന വിപണി ഇന്നത്തപ്പോലെ ശക്തമാകുന്നതിനു മുന്‍പ് തൊണ്ണൂറുകൾ പുതിയ യുഗത്തിലേക്ക് കടക്കുകയും പക്ഷെ, കാര്യമായ വാഹന ലോഞ്ചുകള്‍ ഇല്ലാതിരിക്കുകയും ചെയ്ത ഒരു കാലമായിരുന്നു. ഈ
ഇന്ത്യന്‍ കാര്‍ ഉടമകളും ഇന്ധനക്ഷമതയും തമ്മിലുള്ള ബന്ധം ആഴത്തിലുള്ളതാണ്. ഇന്ധന വിലയും കാലാകാലങ്ങളില്‍ ഈ ബന്ധത്തെ ഊട്ടിയുറപ്പിക്കുന്നു. ഇന്ത്യക്കാരുടെ ഈ പ്രത്യേക ആശങ്കയെക്കുറിച്ച് വ്യക്തമായ ധാരണയില്‍ ജനകീയ കാര്‍ വിപണിയില്‍ സ്വാധീനമുറപ്പിച്ചവരാണ് മാരുതി സുസുക്കി. അതുകൊണ്ടുതന്നെ ഇന്നും മികച്ച
ഡിസംബറിൽ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റു പോയ വൈദ്യുതി കാറെന്ന സ്ഥാനം എംജി വിന്‍ഡ്സര്‍ ഇവിക്ക്. തുടർച്ചായായ മൂന്നാം മാസമാണ് എംജി ഈ നേട്ടം കൈവരിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ മാത്രം 3,785 വിന്‍ഡ്സര്‍ ഇവികളാണ് വിറ്റത്. ഇന്ത്യയില്‍ ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ വിറ്റ ആകെ കാറുകളുടെ
പതിനാല് വർഷങ്ങൾ, നാല് തിരഞ്ഞെടുപ്പുകൾ, നാലു ലക്ഷത്തോളം കിലോമീറ്ററുകൾ...ഓടിതളർന്നിട്ടില്ല ഹൈബി ഈഡന്റെ ഇന്നോവ എങ്കിലും കണ്ണെത്തും ദൂരത്തേക്ക് ഒരു പറിച്ചു നടലിന്റെ സമയമെത്തിയിരിക്കുന്നു. വിശ്വസിച്ച് ഏൽപിക്കാൻ ഒരു 'കൈ' എത്തിയപ്പോൾ, ഒരിക്കലും വിറ്റുകളയുകയില്ലെന്ന ഉറപ്പിന്മേൽ ഒരു വാക്കുറപ്പിക്കൽ. പതിനാലു
കോഴിക്കോടങ്ങാടിയിൽ വൃശ്ചികത്തിലെ ഒരു രാത്രി. നിയോൺ ബൾബുകളുടെ വെളിച്ചത്തിന് തണുത്ത സുലൈമാനിയുടെ നിറം ! അടഞ്ഞ കടകൾക്കു നടുവിൽ റോഡിൽ അലി കാർ നിർത്തി പുറത്തിറങ്ങിയിട്ടു പറഞ്ഞു... ഇവിടെയായിരുന്നു അങ്ങാടി സിനിമയുടെ ഷൂട്ടിങ്. രാത്രിയോട്ടം കഴിഞ്ഞ് മടങ്ങുന്ന ഒരോട്ടോ മുളിപ്പറന്നു വന്ന് കാറിനു പിന്നിൽ
Results 1-25 of 806