Activate your premium subscription today
ലോകത്തെ ഏറ്റവും സമ്പന്ന കായിക മാമാങ്കങ്ങളിലൊന്നായ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) മൂല്യത്തിൽ വമ്പൻ വർധന. ഐപിഎല്ലിലെ ഏറ്റവും മൂല്യമേറിയ ബ്രാൻഡ് എന്ന നേട്ടം ചെന്നൈയെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു (ആർസിബി) സ്വന്തമാക്കി.
ഗൾഫ് ഏകീകൃത വീസ പ്രഖ്യാപനത്തിനു പ്രതീക്ഷയോടെ കാതോർത്ത് മലയാളികൾ. പദ്ധതി യാഥാർഥ്യമാകുന്നതോടെ ഗൾഫ് രാജ്യങ്ങളിൽ ബന്ധുക്കളുള്ള മലയാളികൾക്ക് ഒറ്റ വീസയിൽ സൗദി, യുഎഇ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങൾ സന്ദർശിച്ചു മടങ്ങാം. വീസ നടപടികൾ ഏകീകരിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്.
അനധികൃതമായ വായ്പകൾ തടയാൻ നിയമം വരുന്നു. തട്ടിപ്പ് വായ്പകൾ തടയാനുള്ള ബിൽ ഈ മാസം 21ന് തുടങ്ങുന്ന പാർലമെന്റ് സമ്മേളനത്തിൽ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചേക്കും. നേരിട്ടോ ഓൺലൈൻ ആയോ ഇത്തരം വായ്പകൾ നൽകുന്നവർക്ക് 7 വർഷം വരെ തടവും ഒരു കോടി രൂപ പിഴയും നൽകാൻ വ്യവസ്ഥയുണ്ടായിരിക്കും. വായ്പ തിരിച്ചടവിന്റെ പേരിൽ വ്യക്തികളെ ദ്രോഹിച്ചാൽ 10 വർഷം വരെ തടവും പിഴയും ലഭിക്കും.
ചില്ല്, പ്ലാസ്റ്റിക് കുപ്പികൾക്കു പുറമേ മദ്യം ടെട്രാ പായ്ക്കിലാക്കി വിൽക്കാനുള്ള പദ്ധതിയുമായി ബവ്റിജസ് കോർപറേഷൻ. പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കുകയും 375 മില്ലി ലീറ്റർ (പൈന്റ്) വിഭാഗത്തിൽ കൂടി തങ്ങളുടെ സ്വന്തം ബ്രാൻഡ് വിപണിയിലെത്തിക്കുകയുമാണു ലക്ഷ്യം. പ്ലാന്റ് നിർമിക്കാൻ 17 കോടി രൂപ ചെലവിടേണ്ടിവരും.
കൊച്ചി. ഇന്ത്യയിലെ മുൻനിര ഇലക്ട്രോണിക്സ് സിസ്റ്റം ആൻഡ് ഡിസൈൻ മാനുഫാക്ചറിങ് (ഇഎസ്ഡിഎം) കമ്പനിയായ കെയ്ൻസ് ടെക്നോളജി കേരളത്തിലേക്ക്. പെരുമ്പാവൂരിൽ കിൻഫ്ര വികസിപ്പിക്കുന്ന ഇന്‍ഡസ്ട്രിയല്‍ പാർക്കില്‍ കെയ്ന്‍സിന് ഉല്പാദന യൂണിറ്റ് ആരംഭിക്കുന്നതിനുള്ള ഭൂമി അനുവദിക്കും. ഇൻഡ്സട്രിയൽ എസ്റ്റേറ്റിലെ
തുർക്കി വ്യോമയാന ഗ്രൗണ്ട് ഹാൻഡ്ലിങ് കമ്പനിയായ സെലിബിയുടെ സുരക്ഷാ ക്ലിയറൻസ് അനുമതി റദ്ദാക്കിയ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ (ബിസിഎഎസ്) നടപടി ശരിവച്ച് ഡൽഹി ഹൈക്കോടതി. ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാനെ തുർക്കി പിന്തുണച്ചതിനു പിന്നാലെയായിരുന്നു ബിസിഎസിന്റെ നടപടി.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ശതകോടീശ്വരൻ ഇലോൺ മസ്കും തമ്മിലെ ഭിന്നത വീണ്ടും കടക്കുന്നത് ടെസ്ല ഓഹരികൾക്ക് തിരിച്ചടിയാകുന്നു. ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുൾ ബില്ലിനെയും മസ്കിന്റെ ‘അമേരിക്ക പാർട്ടി’യെയും ചൊല്ലി ഇരുവരും തമ്മിൽ കൊമ്പുകോർക്കുന്നത് പക്ഷേ കൂടുതൽ ക്ഷീണമാകുന്നത് മസ്കിനാണ്.
രാജ്യത്ത് പൊതുമേഖലാ ബാങ്കുകൾ ഈ വർഷം വൻതോതിൽ പുതിയ നിയമനങ്ങൾക്കൊരുങ്ങുന്നു. പ്രവർത്തന വളർച്ചയുടെ ഭാഗമായി 50,000 ഓളം പേരെ പുതുതായി നിയമിക്കാനാണ് നീക്കം. ഇതിൽ 21,000 പേരെയും നിയമിക്കുന്നത് ഓഫിസർ റാങ്കിലായിരിക്കും. മറ്റുള്ളവരെ ക്ലർക് ഉൾപ്പെടെയുള്ള തസ്തികകളിലും.
എൽപിജി സിലിണ്ടർ ‘കുറഞ്ഞവിലയ്ക്ക്’ വിറ്റഴിച്ചതുവഴി 2023-24ൽ പൊതുമേഖലാ എണ്ണവിതരണക്കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി), ബിപിസിഎൽ, എച്ച്പിസിഎൽ എന്നിവ നേരിട്ട സംയോജിത നഷ്ടം 40,000 കോടി രൂപ.
ഗുജറാത്തിലെ മുന്ദ്രയിൽ അദാനി ഗ്രൂപ്പ് വമ്പൻ പിവിസി പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങുന്നു. ഇതോടെ, ഇന്ത്യയിൽ ഈ രംഗത്തെ നിർണായകശക്തിയായ റിലയൻസ് ഇൻഡസ്ട്രീസും അദാനി ഗ്രൂപ്പും തമ്മിലെ മത്സരം പൊടിപാറുമെന്ന് ഉറപ്പായി. ഇന്ത്യയിലെ ഏറ്റവും സമ്പന്ന വ്യക്തികളുടെ കമ്പനികൾ തമ്മിൽ നേരിട്ടുള്ള മത്സരത്തിനാണ് കളമൊരുങ്ങുന്നത്.
വ്യവസായ വകുപ്പ് ഫെബ്രുവരിയിൽ സംഘടിപ്പിച്ച ആഗോള നിക്ഷേപ സംഗമത്തിന്റെ ഭാഗമായി താൽപര്യപത്രം ഒപ്പുവച്ചതിൽ 31429.15 കോടിയുടെ പദ്ധതികൾക്കു തുടക്കംകുറിച്ചു. 86 പദ്ധതികളിലൂടെയാണ് ഇത്രയും നിക്ഷേപമെത്തിയതെന്നു മന്ത്രി പി.രാജീവ്, കെഎസ്ഐഡിസി എംഡി മിർ മുഹമ്മദലി, കിൻഫ്ര എംഡി സന്തോഷ് കോശി തോമസ് എന്നിവർ പറഞ്ഞു.
കപ്പൽ നിർമാണത്തിൽ പുതിയ കുതിപ്പിനു ചാൽ തെളിച്ചു കൊച്ചിൻ ഷിപ്യാഡ് (സിഎസ്എൽ) ദക്ഷിണ കൊറിയൻ ഭീമനുമായി കൈകോർക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ കപ്പൽ നിർമാണ കമ്പനികളിലൊന്നായ എച്ച്ഡി കൊറിയ ഷിപ് ബിൽഡിങ് ആൻഡ് ഓഫ് ഷോർ എൻജിനീയറിങ്ങുമായി (കെഎസ്ഒഇ) സിഎസ്എൽ സമഗ്രമായ ധാരണാപത്രത്തിൽ ഒപ്പുവച്ചു.
ഓട്ടോ എക്സ്പോയ്ക്കു പകരമായി കേന്ദ്രം അവതരിപ്പിച്ച ‘ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ’യുടെ മൂന്നാം പതിപ്പ് 2027 ഫെബ്രുവരി 4 മുതൽ 9 വരെ നടക്കും. പ്രഗതി മൈതാനം, ദ്വാരക യശോഭൂമി, ഇന്ത്യ എക്സ്പോ സെന്റർ, ഗ്രേറ്റർ നോയിഡ എന്നീ വേദികളിലായിരിക്കും മേള.
കോഴിക്കോട്/ തൃശ്ശൂർ: രാജ്യത്തെ ആദ്യത്തെ ഏറ്റവും വലിയ സൗരോർജ ഷോപ്പിംഗ് മാളാകാൻ ഹൈലൈറ്റ്. ഇങ്കെൽ ലിമിറ്റഡുമായി ചേർന്ന് ഹൈലൈറ്റ് മാളുകളുടെ പ്രവർത്തനത്തിനാവശ്യമായ മുഴുവൻ വൈദ്യുതിയും ഇനി സൗരോർജ്ജത്തിലൂടെ സ്വന്തമായി ഉത്പാദിപ്പിക്കും. ആദ്യഘട്ടത്തിൽ ഹൈലൈറ്റിന്റെ കോഴിക്കോട്, തൃശ്ശൂർ
കൊച്ചി : ആകർഷകമായ വില കിഴിവുകളുമായി സംസ്ഥാനത്തെ ലുലുമാളുകളിലും ലുലു ഡെയ്ലിയിലും 50 ശതമാനം വലിക്കുറവിൽ ഷോപ്പിങ് ഉത്സവത്തിന് തുടക്കമായി. ഫ്ളാറ്റ് 50 വിൽപ്പന ആറ് വരെ നീണ്ട് നിൽക്കും. ഷോപ്പിങ്ങ് സൗകര്യപ്പെടുത്താൻ മിഡ്നൈറ്റ് ഷോപ്പിങ്ങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്,
കോഴിക്കോട് ∙ ആഗോള തലത്തില്‍ 13 രാജ്യങ്ങളിലായി 400-ലധികം ഷോറൂമുകളുള്ള ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് ഹൈദരാബാദില്‍ അത്യാധുനിക ഇന്റഗ്രേറ്റഡ് ആഭരണ നിര്‍മ്മാണ കേന്ദ്രം ആരംഭിച്ചു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് അത്യാധുനിക ഇന്റഗ്രേറ്റഡ്
കേരളത്തിലെ സ്വർണം, വെള്ളി വ്യാപാരികളുടെ സംഘടനയായ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ പേരും ലോഗോയും എതിർ ഗ്രൂപ്പ് ഉപേക്ഷിച്ചെന്ന് അസോസിയേഷൻ ചെയർമാനും ഭീമ ഗ്രൂപ്പ് ചെയർമാനുമായ ഡോ.ബി.ഗോവിന്ദനും അസോസിയേഷൻ പ്രസിഡന്റ് ജസ്റ്റിൻ പാലത്രയും അറിയിച്ചു.
ജിഎസ്ടി സമ്പ്രദായം നിലവിൽ വന്ന് 8 വർഷമാകുമ്പോൾ അതിന്റെ ഗുണങ്ങൾ ചെറുകിട വ്യാപാരികൾക്കു ലഭിക്കുന്നില്ലെന്നും വൻകിടക്കാരെ മാത്രം സഹായിക്കുന്നതാണെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര. ഇപ്പോഴത്തെ സമ്പ്രദായത്തിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ചില പരിഹാരങ്ങൾ അദ്ദേഹം നിർദേശിക്കുന്നു.
ടെക് കമ്പനികളിലെ ആഗോളഭീമനായ മൈക്രോസോഫ്റ്റിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ. നിലവിലുള്ള ജീവനക്കാരിൽ 9100 പേരെ (4%) ഒഴിവാക്കുമെന്നാണ് മാധ്യമറിപ്പോർട്ട്. 2024 ജൂണിലെ കണക്കുകൾ അനുസരിച്ച് ലോകമെമ്പാടുമായി 2,28,000 ജീവനക്കാരാണ് മൈക്രോസോഫ്റ്റിനുള്ളത്.
അയ്യമ്പുഴയിലെ നിർദിഷ്ട ഗ്ലോബൽ സിറ്റി പദ്ധതി കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി സംസ്ഥാനം വീണ്ടും കേന്ദ്ര സർക്കാരിനെ സമീപിച്ചേക്കും. വൻകിട പദ്ധതിയായ വ്യവസായ ഇടനാഴിയിൽ ഉൾപ്പെട്ടാൽ ഗ്ലോബൽ സിറ്റി, ആഗോള ഹൈടെക് വ്യവസായ നഗരമായി വളരാനുള്ള സാധ്യത പരിഗണിച്ചാണിത്.
48 മണിക്കൂർ നീണ്ട വായനയ്ക്കും ചർച്ചകൾക്കും ഭേദഗതികൾക്കുമൊടുവിൽ ട്രംപിന്റെ 'ബിഗ്,ബ്യൂട്ടിഫുൾ ബിൽ' അമേരിക്കൻ സെനറ്റിന്റെ മുന്നോട്ടു പോകാനുള്ള അനുമതി നേടി. നിലവിലിപ്പോൾ ഹൗസ് ഓഫ് റെപ്രസന്റിറ്റീവ്സിന്റെ അനുമതി നേടാനുള്ള ചർച്ചയിലാണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചരണവേളയിലുടനീളം ട്രംപ് എടുത്തു വീശിയ
ഒരു ദിവസം മുൻപെങ്കിൽ അത്രയും നേരത്തേ നികുതി അടയ്ക്കാൻ ശ്രമിക്കുന്ന ആളാണു താനെന്നും ഈ ശീലം എല്ലാവരും മാതൃകയാക്കുന്നതു നല്ലതെന്നും നടൻ മോഹൻലാൽ. വ്യക്തിഗത ജിഎസ്ടി അടച്ചവരിൽ മുന്നിലെത്തിയതിനുള്ള പുരസ്കാരം ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു മോഹൻലാൽ. ജിഎസ്ടി നടപ്പാക്കി 8 വർഷം തികഞ്ഞ ഇന്നലെ കേന്ദ്ര
ഇന്ത്യയിലെ കോർപ്പറേറ്റ് രംഗത്തുള്ള ചെറുപ്പക്കാർ ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യണമെന്ന് ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ. നാരായണമൂർത്തി കഴിഞ്ഞ വർഷം പറഞ്ഞത് രാജ്യമൊട്ടാകെ ചർച്ചകൾക്ക് വേദിയായിരുന്നു. വർക്–ലൈഫ് ബാലൻസിൽ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. കാര്യങ്ങൾ ഇങ്ങനെയിരിക്കെയാണ് നാരായണ
വ്യവസായ വകുപ്പിന്റെ സംരംഭകവർഷം പദ്ധതിയിൽ ആരംഭിച്ച സംരംഭങ്ങളെ ചരക്ക്, സേവന നികുതിയുടെ (ജിഎസ്ടി) പരിധിയിൽ കൊണ്ടുവരാൻ നികുതി വകുപ്പ് നടപടി തുടങ്ങി. പുതിയ സംരംഭങ്ങളുടെ വിറ്റുവരവു പരിശോധിച്ച് ജിഎസ്ടി റജിസ്ട്രേഷൻ നിർബന്ധമാക്കാൻ സ്പെഷൽ ഡ്രൈവ് നടത്തുന്നതിന് ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.
എസ്ബിഐയിൽ അക്കൗണ്ട് ഉള്ളവർ ഒരു രാജ്യമാണെങ്കിൽ ലോകത്തെ മൂന്നാമത്തെ വലിയ ജനസംഖ്യയുള്ള രാജ്യമായി അതു മാറും. 52 കോടിയാണ് എസ്ബിഐ ഇടപാടുകാർ. ഇന്ത്യയുടെ ജനസംഖ്യയുടെ ഏകദേശം മൂന്നിലൊന്ന്. മൂന്നു പൗരൻമാരിലൊരാൾക്ക് എസ്ബിഐ അക്കൗണ്ട്. 1955 ജൂലൈ ഒന്നിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിയമത്തിലൂടെ ഇംപീരിയൽ ബാങ്ക് എസ്ബിഐ ആയി മാറുമ്പോൾ പ്രധാന ഉത്തരവാദിത്തമായി ഗ്രാമങ്ങളിലും ചെറിയ പട്ടണങ്ങളിലും ബാങ്കിങ് സൗകര്യം ഏർപ്പെടുത്തൽ നിഷ്കർഷിച്ചിരുന്നു. ഇത് അക്ഷരംപ്രതി പാലിച്ചിട്ടുണ്ട്. 22937 ബ്രാഞ്ചുകൾ അതിന്റെ സാക്ഷ്യമാണ്.
Results 1-25 of 937