റാഡിസൺ പാർക്ക് ഇൻ ആൻഡ് സ്യൂട്ട്സ് തൃശൂരിൽ പ്രവർത്തനം ആരംഭിച്ചു

Mail This Article
ജോസ് ആലുക്കാസ് ഗ്രൂപ്പിന്റെ സംയുക്ത സംരംഭമായ റാഡിസൺ പാർക്ക് ഇൻ ആൻഡ് സ്യൂട്ട്സ് 2024 ഡിസംബർ 6ന് തൃശൂരിൽ പ്രവർത്തനം ആരംഭിച്ചു. 66 ലക്ഷ്വറി റൂമുകളും സ്യൂട്ടുകളും പാർട്ടികൾക്കും മീറ്റിംഗുകൾക്കും അനുയോജ്യമായ വിശാലമായ ബാങ്ക്വറ്റ് ഹാളുകളും ഉൾപ്പെടുന്നതാണ് ഹോട്ടൽ. നഗരത്തിനുള്ളിൽ തന്ത്രപരമായി സ്ഥിതി ചെയ്യുന്ന, റാഡിസൺ പാർക്ക് ഇൻ ആൻഡ് സ്യൂട്ട്സിൽ നിന്നു പ്രധാന വാണിജ്യ മേഖലകളിലേക്കും, കൊച്ചി സേലം ഹൈവേയിലേക്കും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയും.
"റാഡിസൺ ഹോട്ടൽ ഗ്രൂപ്പുമായി സഹകരിച്ച് തൃശൂരിലേക്ക് റാഡിസണിന്റെ പാർക്ക് ഇൻ ആൻഡ് സ്യൂട്ടുകൾ കൊണ്ടുവരുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ലോകോത്തര ഹോസ്പിറ്റാലിറ്റി അനുഭവങ്ങൾ നൽകാനുള്ള ജോസ് ആലുക്കാസിന്റെ പ്രതിബദ്ധതയാണ് ഈ ഹോട്ടൽ പ്രതിഫലിപ്പിക്കുന്നത്," ജോസ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോസ് ആലുക്ക പറഞ്ഞു.
"റാഡിസൺ ഹോട്ടൽ ഗ്രൂപ്പ് പോലെയുള്ള ആഗോള ഹോസ്പിറ്റാലിറ്റി ബ്രാൻഡുമായി സഹകരിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഈ സഹകരണം ജോസ് ആലുക്കാസ് ഗ്രൂപ്പിന്റെ സുപ്രധാന നാഴികക്കല്ലാണ്. തൃശൂരിലെ റാഡിസൺ പാർക്ക് ഇൻ ആൻഡ് സ്യൂട്ട്സിലെ ഞങ്ങളുടെ അതിഥികൾക്ക് ആഡംബരവും സുഖസൗകര്യങ്ങളും യാത്രാ ക്രമീകരണങ്ങളും ഉറപ്പ് നൽകുന്നു." – റാഡിസൺ ഗ്രൂപ്പുമായുള്ള പങ്കാളിത്തത്തെക്കുറിച്ച് ജോസ് ആലുക്കാസ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ വർഗീസ് ആലുക്ക പ്രതികരിച്ചു.
ഗുരുവായൂർ ക്ഷേത്രം, ചരിത്രപ്രസിദ്ധമായ കൊടുങ്ങല്ലൂർ, പ്രശസ്ത ആയുർവേദ കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിലേക്കുള്ള യാത്രക്കാർക്കും തൃശൂരിൽ ലഭ്യമാകുന്ന ഏറ്റവും മികച്ച ലക്ഷ്വറി ഹോട്ടലാണ് റാഡിസന്റെ പാർക്ക് ഇൻ ആൻഡ് സ്യൂട്ട്സ്. മീറ്റിംഗുകൾ, കോൺഫറൻസുകൾ, കോർപ്പറേറ്റ് ഇവന്റുകൾ എന്നിവയ്ക്കായി അത്യാധുനിക സൗകര്യങ്ങൾ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.
പി ബാലചന്ദ്രൻ, എം.എൽ.എ തൃശൂർ, ടി എസ് പട്ടാഭിരാമൻ, കല്യാൺ സിൽക്സ് ചെയർമാൻ & എം.ഡി, ജോസ് ആലുക്ക,ചെയർമാൻ,ജോസ് ആലുക്കാസ് ഗ്രൂപ്പ്, ജോസ് ആലുക്കാസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്മാരായ വർഗീസ് ആലുക്കാസ്, പോൾ ജെ ആലുക്കാസ്, ജോൺ ആലുക്കാസ്, നിഖിൽ ശർമ്മ, മാനേജിംഗ് ഡയറക്ടർ & ഏരിയ സീനിയർ വൈസ് പ്രസിഡന്റ്, റാഡിസൺ ഗ്രൂപ്പ് , സഞ്ജയ് കൗശിക്, സീനിയർ റീജിയണൽ ഡയറക്ടർ ഓപ്പറേഷൻസ്, റാഡിസൺ ഗ്രൂപ്പ്, സിദ്ധാർഥ് ഗുപ്ത, കോ- ഫൗൻഡർ & സി.ഇ.ഒ ട്രീബോ ഹോസ്പിറ്റാലിറ്റി വെഞ്ചേഴ്സ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.