അശാന്തമായ രാഷ്ട്രീയ അന്തരീക്ഷം, സ്വർണ വില വീണ്ടും ഉയർന്നു

Mail This Article
സംസ്ഥാനത്ത് സ്വർണ വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് ബുധനാഴ്ച വർധിച്ചത്. ഇതോടെ ഗ്രാമിന് 7,285 രൂപയിലും പവന് 58,280 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 7205 രൂപയിലും പവന് 57,640 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഡിസംബര്‍ മാസത്തില്‍ പത്ത് ദിവസം പിന്നിടുമ്പോഴേക്കും സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമാണ്. 57,200 രൂപയിലാണ് ഈ മാസം വ്യാപാരം തുടങ്ങിയത്. രാജ്യാന്തര വിപണിയിൽ ചൈനീസ് കേന്ദ്രബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന നവംബറിൽ 1,60,000 ട്രോയ് ഔൺസ് സ്വർണം വാങ്ങിക്കൂട്ടിയെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതും സിറിയ, സൗത്ത് കൊറിയ എന്നിവിടങ്ങളിൽ അശാന്തമായ രാഷ്ട്രീയ അന്തരീക്ഷം നിലനിൽക്കുന്നതും സ്വർണത്തിന് വീണ്ടും മുന്നേറ്റം നൽകി. പുറത്തു വരാനിരിക്കുന്ന അമേരിക്കൻ സിപിഐ കണക്കുകൾ സ്വർണ വിലയെ വീണ്ടും സ്വാധീനിക്കും.
അതേ സമയം സംസ്ഥാനത്തെ വെള്ളി നിരക്കിൽ മാറ്റമില്ല. ഗ്രാമിന് 101 രൂപ നിരക്കിൽ തുടരുന്നു.