അദാനിക്ക് തമിഴ്നാടിന്റെ ഷോക്ക്! വൈദ്യുതി മീറ്റർ കരാർ റദ്ദാക്കി
Mail This Article
×
ചെന്നൈ∙ വൈദ്യുതി സ്മാർട് മീറ്റർ പദ്ധതി നടപ്പാക്കാനായി അദാനി എനർജി സൊല്യൂഷൻസ് ലിമിറ്റഡുമായി ഉണ്ടാക്കിയ കരാർ തമിഴ്നാട് സർക്കാർ റദ്ദാക്കി. കരാർ തുക അധികമാണെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. 3 കോടി കണക്‌ഷനുകൾക്കാണ് സ്മാർട് മീറ്ററുകൾ സ്ഥാപിക്കുന്നത്.
ഇതിൽ 8 ജില്ലകൾക്കായി 82 ലക്ഷം സ്മാർട് മീറ്ററുകൾ വാങ്ങാനുള്ള ആദ്യഘട്ട കരാറാണ് റദ്ദാക്കിയത്. ടെൻഡറിൽ, കുറഞ്ഞ തുക ക്വോട്ട് ചെയ്ത അദാനി ഗ്രൂപ്പിനാണു കരാർ നൽകിയിരുന്നത്. എന്നാൽ, സ്മാർട് മീറ്ററിനായുള്ള ബോർഡിന്റെ നീക്കിയിരിപ്പിനെക്കാൾ ഉയർന്ന തുകയാണ് കരാറിലേത്. അതു കുറയ്ക്കാനുള്ള ചർച്ചകൾ വിഫലമായെന്ന് തമിഴ്നാട് വൈദ്യുതി വകുപ്പായ ടാൻജെഡ്കോ അധികൃതർ പറഞ്ഞു
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business
English Summary:
Tamil Nadu government cancels Adani's smart meter contract citing excessive cost. The project, involving 3 crore connections across 8 districts, was deemed too expensive despite Adani's low initial bid.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.