ADVERTISEMENT

ന്യൂ‍ഡൽഹി∙ പ്രത്യേക സാമ്പത്തിക മേഖലയിൽ (എസ്ഇസെഡ്) പ്രവർത്തിക്കുന്ന ഐടി കമ്പനികൾക്ക് 2027 ഡിസംബർ 31 വരെ ആവശ്യമെങ്കിൽ ‘വർക് ഫ്രം ഹോം’ അനുവദിക്കാൻ കേന്ദ്രം അനുമതി നൽകി. ഇന്നലെ തീരേണ്ട സമയ പരിധിയാണ് നീട്ടിയത്. 2006ലെ എസ്ഇസെഡ് ചട്ടം ഭേദഗതി ചെയ്തു. പരമ്പരാഗതമായി എസ്ഇസെഡ് മേഖലകളിൽ വർക് ഫ്രം ഹോം അനുവദിക്കാറില്ല. ഇളവുകൾ ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാനായിരുന്നു ഇത്. കോവിഡിനെ തുടർന്നാണ് വർക് ഫ്രം ഹോം അനുവദിച്ചു തുടങ്ങിയത്.100% ജീവനക്കാർക്കും വർക് ഫ്രം ഹോം ആവശ്യമെങ്കിൽ നൽകാം.

കേരളത്തിൽ പ്രവർത്തിക്കുന്ന ഒട്ടേറെ കമ്പനികൾക്ക് ഇതിന്റെ ഗുണം ലഭിക്കും. ഉദാഹരണത്തിന് തിരുവനന്തപുരം ടെക്നോപാർക്കിലെ ആകെ 374.45 ഏക്കറിൽ 165.12 ഏക്കറും എസ്ഇസെഡ് ആണ്. ടെക്നോപാർക്കിന്റെ നാലാം ഘട്ടമായ ടെക്നോസിറ്റിയിൽ മാത്രം 127.1 ഏക്കറാണ് എസ്ഇസെഡ്.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

India's central government extends work-from-home allowance for IT companies in SEZs until December 2027, benefiting many Kerala-based firms like those in Technopark and Technocity. This amendment to 2006 SEZ rules offers flexibility for businesses.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com