വാണിജ്യ സിലിണ്ടറിന് 15 രൂപ കുറച്ചു
Mail This Article
×
കൊച്ചി∙ പുതുവത്സര ദിനത്തിൽ എൽപിജി പാചകവാതക വാണിജ്യ സിലിണ്ടറിന് (19 കിലോഗ്രാം) 15 രൂപ കുറച്ച് പൊതുമേഖല എണ്ണ കമ്പനികൾ. ഇതോടെ കൊച്ചിയിൽ വില 1812 രൂപയായി. കഴിഞ്ഞ അഞ്ചു മാസത്തിനു ശേഷമാണ് വിലയിൽ കുറവു വരുന്നത്. കഴിഞ്ഞ പത്തു മാസമായി ഗാർഹിക സിലിണ്ടർ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല. കൊച്ചിയിൽ വില 810 രൂപ.
പാചകവാതക സിലിണ്ടർ വിലയിൽ വലിയ മാറ്റങ്ങൾ വരാത്ത വർഷമാണ് കടന്നു പോയത്. കഴിഞ്ഞ വർഷാരംഭത്തിൽ 910 രൂപയായിരുന്ന ഗാർഹിക സിലിണ്ടറിന് മാർച്ച് 9ന് 100 രൂപ കുറച്ച് 810 രൂപയാക്കിയ ശേഷം വിലയിൽ പിന്നീടു മാറ്റം വരുത്തിയിട്ടില്ല. അതേസമയം വാണിജ്യ സിലിണ്ടറിന് ഈ വർഷം വർധിച്ചത് 61 രൂപയാണ്. ജനുവരിയിൽ 1776 രൂപയായിരുന്ന വാണിജ്യ സിലിണ്ടർ നിരക്ക് ഓഗസ്റ്റിൽ 1662 രൂപയിലേക്കു താഴ്ന്നെങ്കിലും പിന്നീട് ഉയരുകയായിരുന്നു.
English Summary:
Commercial LPG cylinder price in Kochi reduced by ₹15, bringing the cost down to ₹1812. This is the first price decrease in five months, offering relief to businesses.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.