അങ്ങനെ വിള ഇൻഷുറൻസ് പദ്ധതികള്‍ പരിഷ്കരിക്കാൻ തീരുമാനമായി, കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം കിട്ടി
Mail This Article
×
ന്യൂഡൽഹി ∙ പ്രധാൻ മന്ത്രി ഫസൽ ബീമാ യോജന (പിഎംഎഫ്ബിവൈ), പുനഃക്രമീകരിച്ച കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് സ്കീം (ആർഡബ്ല്യുബിസിഐഎസ്) പദ്ധതികൾ 2025-26 വരെ തുടരാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പ്രകൃതിദുരന്തങ്ങൾ മൂലമുണ്ടാകുന്ന നഷ്ടങ്ങൾ പരിഹരിക്കാൻ കർഷകർക്ക് ഇത് സഹായകമാകും.
ഇതിനുപുറമെ ക്ലെയിമുകൾ കണക്കുകൂട്ടലും തീർപ്പാക്കലും വേഗമാക്കാനും സുതാര്യമാക്കാനും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ 824.77 കോടി രൂപയുടെ പദ്ധതിക്കും അംഗീകാരം നൽകിയിട്ടുണ്ട്. ഈ പദ്ധതികൾക്കു കീഴിൽ ഗവേഷണ വികസന പഠനങ്ങൾക്കും ധനസഹായം നൽകുന്നതിനും തുക വിനിയോഗിക്കും. തുടക്കത്തിൽ 9 സംസ്ഥാനങ്ങളിലാണ് ഇതു നടപ്പാക്കുന്നത്.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business
English Summary:
The Indian government extends Pradhan Mantri Fasal Bima Yojana (PMFBY) and the revamped Weather Based Crop Insurance Scheme (RWBCIS) until 2025-26, investing ₹824.77 crore in technological improvements for faster claim settlements and research. This ensures better protection for farmers against crop losses due to natural calamities.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.