ADVERTISEMENT

തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖത്തിന് അനുബന്ധ നിക്ഷേപം നേടാനായി 28,29 തീയതികളിൽ തിരുവനന്തപുരത്തു നടത്തുന്ന രാജ്യാന്തര കോൺക്ലേവിൽ കുറഞ്ഞത് 20 ധാരണാപത്രമെങ്കിലും ഒപ്പിടുമെന്നു പ്രതീക്ഷിക്കുന്നതായി മന്ത്രി പി.രാജീവ്.  ഹയാത്ത് റീജൻസിയിൽ നടക്കുന്ന ‘വിഴിഞ്ഞം കോൺക്ലേവി’ൽ 300 പ്രതിനിധികളും അൻപതിലധികം നിക്ഷേപകരും പങ്കെടുക്കും. തുറമുഖ അനുബന്ധ വ്യവസായങ്ങൾക്കൊപ്പം മറ്റു മേഖലകളിലേക്കും നിക്ഷേപം സമാഹരിക്കാൻ കോൺക്ലേവ് ലക്ഷ്യമിടുന്നതായി മന്ത്രി പി.രാജീവ്, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എംഡി എസ്.ഹരികിഷോർ എന്നിവർ പറഞ്ഞു. 

English Summary:

Vizhinjam Conclave: Vizhinjam Port investment is the key focus of the upcoming conclave. Minister P. Rajeev anticipates the signing of at least 20 MoUs to attract investments in port-related and other industries during the two-day event in Thiruvananthapuram.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com