ADVERTISEMENT

ന്യൂഡൽഹി ∙ പലവ്യഞ്ജന സാധനങ്ങൾ പോലെ ഇനി ഭക്ഷണവും മിന്നൽ വേഗത്തിൽ വീട്ടിലെത്തും, അതിവേഗ ഭക്ഷണ ഡെലിവറി ആപ് അവതരിപ്പിച്ച് സ്വിഗ്ഗി. സ്വിഗ്ഗി സ്‌നാക് എന്ന ആപ് വഴി ഭക്ഷണം 15 മിനിറ്റിനുള്ളിൽ വീട്ടിലെത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ബെംഗളൂരുവിലാണ് ആദ്യഘട്ടത്തിൽ പുതിയ സേവനം ലഭിക്കുക. സ്വിഗ്ഗിക്ക് പുറമേ സ്വതന്ത്ര ആപ്പായാണ് സ്വിഗ്ഗി സ്‌നാക് ലഭ്യമാകുന്നത്.

ചായ, കാപ്പി, പ്രഭാതഭക്ഷണം, തുടങ്ങിയവ 15 മിനിറ്റിൽ ലഭ്യമാക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. സെപ്‌റ്റോ കഫേ, ബ്ലിങ്ക് ഇറ്റ്, ബിസ്‌ട്രോ തുടങ്ങിയ ക്വിക് ഫുഡ് ഡെലിവറി ആപ്പുകൾക്ക് കടുത്ത മത്സരമുയർത്തുന്നതാണ് സ്വിഗ്ഗിയുടെ സ്നാക് ആപ്.

 2 കിലോമീറ്റർ പരിധിയിലുള്ള റസ്റ്ററന്റുകളിൽ നിന്ന് പെട്ടെന്ന് തയാറാക്കാൻ സാധിക്കുന്ന കുറച്ചു വിഭവങ്ങൾ മാത്രമേ ഓർഡർ ചെയ്യാനാവൂ എന്നതാണ് ബോൾട്ടിന്റെ പരിമിതി.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Swiggy Snacks delivers your favorite snacks and quick meals within 15 minutes in Bengaluru. Download the app now for lightning-fast food delivery!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com