ഫ്ലിപ് കാർട്ടിനു വേണ്ടി കളമശേരിയിൽ 450 കോടി മുടക്കി അദാനി ലോജിസ്റ്റിക് പാർക്ക് പണിയും
Mail This Article
കൊച്ചി∙ കളമശേരിയിൽ മുൻപ്എച്ച്എംടിയുടെ കൈവശം ഉണ്ടായിരുന്ന 70 ഏക്കറിൽ അദാനി ഗ്രൂപ്പ് ലോജിസ്റ്റിക് പാർക്ക് നിർമിക്കുന്നു. ആദ്യ ഘട്ടത്തിൽ 450 കോടി മുതൽമുടക്കി 11.5 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടം നിർമിക്കും. ആദ്യ കെട്ടിടത്തിന്റെ 2 ലക്ഷം ചതുരശ്രയടി നിർമ്മാണത്തിനു തുടക്കമായി. കെട്ടിടം മുഴുവനായി ഏറ്റെടുക്കാൻ ഫ്ലിപ്കാർട്ടുമായി ധാരണയായി. സ്റ്റോറേജ് സ്ഥലമാണ് കെട്ടിടത്തിലുള്ളത്. ഡിസംബർ അവസാനം കെട്ടിടം കൈമാറാനാണുദ്ദേശിക്കുന്നത്.
ഓരോ കമ്പനികളുടെ ആവശ്യം അനുസരിച്ച് കൂടുതൽ സൗകര്യങ്ങൾ പാർക്കിൽ ഏർപ്പെടുത്തും. കണ്ടെയ്നർ ട്രക്കുകൾ നിർത്തിയിടാനും ഇവിടെ സൗകര്യം ഉണ്ടായിരിക്കും. വിഴിഞ്ഞം പദ്ധതിയിൽ രണ്ടാംഘട്ടമായി 10000 കോടി മുതൽമുടക്കുന്നതിനും തിരുവനന്തപുരം വിമാനത്താവളത്തിന് 2000 കോടിയുടെ വികസനം നടപ്പാക്കുന്നതിനും പുറമേയാണ് കളമശേരിയിലെ ലോജിസ്റ്റിക് പാർക്ക്.