ADVERTISEMENT

വീണ്ടും വർധിച്ച് സംസ്ഥാനത്തെ സ്വർണ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് വെള്ളിയാഴ്ചയും വ്യാപാരം നടക്കുന്നത്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ച് ഗ്രാമിന് 7,285 രൂപയും പവന് 58,280 രൂപയും രേഖപ്പെടുത്തി. ഗ്രാമിന് 35 രൂപയും പവന് 280 രൂപയും വർധിച്ച് ഗ്രാമിന് 7260 രൂപയിലും പവന്  58,080രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടന്നത്.

മൂന്ന് ദിവസം കൊണ്ട് 560 രൂപയാണ് പവന് വർധിച്ചത്. നേരത്തെ ഡിസംബർ 11,12 തീയതികളിൽ പവന് 58,280 രൂപയിലെത്തിയിരുന്നു. ഇതായിരുന്നു സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്ക്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാന വിപണിയിലെയും വിലയെ സ്വാധീനിക്കുന്നത്. രാജ്യാന്തര വിപണിയിൽ സ്പോട് ഗോൾഡിന് ട്രോയ് ഔൺസിനു 2,673.68 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

ഫെഡ് മിനുട്സ് മുന്നേറ്റം നൽകിയെങ്കിലും അമേരിക്കൻ ഡോളറും, ബോണ്ട് യീൽഡും ക്രമപ്പെട്ടതാണ് സ്വർണത്തിന് മുന്നേറ്റം നൽകിയത്.

English Summary:

Gold prices in [State Name] have seen a significant increase, reaching ₹7,285 per gram and ₹58,280 per sovereign. This follows a recent surge influenced by international market fluctuations and US economic indicator

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com