ടിസിഎസിന് ഡിസംബർ പാദത്തിൽ ലാഭവളർച്ച; ജീവനക്കാർ കുറഞ്ഞു
Mail This Article
×
മുംബൈ∙ ഡിസംബറിൽ അവസാനിച്ച 3 മാസത്തിൽ ടിസിഎസ് 12,380 കോടി രൂപ ലാഭം നേടി. വർധന 11.95 ശതമാനം. വരുമാനം 5.6 ശതമാനം ഉയർന്ന് 63,973 കോടി രൂപയിലെത്തി. ഇക്കാലയളവിൽ ജീവനക്കാരുടെ എണ്ണത്തിൽ 5000 പേരുടെ കുറവും ഉണ്ടായി. ഡിസംബറിലെ കണക്കു പ്രകാരം ആകെ ജീവനക്കാർ 6.07 ലക്ഷമാണ്. ഒരു ഓഹരിക്ക് 76 രൂപ നിരക്കിൽ ലാഭവിഹിതവും പ്രഖ്യാപിച്ചു. ബിഎസ്ഇയിൽ ടിസിഎസ് ഓഹരി വില 1.72 ശതമാനം കുറഞ്ഞ് 4036.65 രൂപയിലെത്തി.
English Summary:
TCS Q3 profit soared to ₹12,380 crore, marking a significant increase in earnings. The company also announced a dividend and reported revenue growth despite a reduction in its employee base
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.