ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തിന്റെ നിക്ഷേപസൗഹൃദ വ്യവസായ അന്തരീക്ഷത്തിൽ സംതൃപ്തി അറിയിച്ച ഐടി മേഖലയിലെ സംരംഭകർ കേരളത്തിന്റെ അംബാസഡർമാരായി മാറണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കി നിക്ഷേപസൗഹൃദ സംസ്ഥാനമായതിലൂടെ കേരളത്തിലെ വ്യവസായ വളർച്ചയ്ക്കു വേഗം കൂടിയെന്നും ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിനു മുന്നോടിയായി ഐടി കമ്പനി പ്രതിനിധികളുമായി നടത്തിയ സംവാദത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി പി.രാജീവ്, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, വ്യവസായ ഡയറക്ടർ എസ്.ഹരികിഷോർ, വ്യവസായികളായ എസ്.ഡി.ഷിബുലാൽ, വി.കെ.മാത്യൂസ് എന്നിവർ പ്രസംഗിച്ചു.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Chief Minister Pinarayi Vijayan encourages Kerala's IT entrepreneurs to become brand ambassadors, highlighting the state's improved infrastructure and investment-friendly environment for accelerated industrial growth. This initiative aims to boost Kerala's image as a top IT investment destination.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com