റിലയൻസിന്റെ അറ്റാദായത്തിൽ 7.4 % വർധന

Mail This Article
×
മുംബൈ∙ കഴിഞ്ഞ ഡിസംബറിൽ അവസാനിച്ച ത്രൈമാസത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ അറ്റാദായത്തിൽ 7.4% വർധന രേഖപ്പെടുത്തി. കമ്പനിയുടെ ടെലികോം വിഭാഗമായ ജിയോയും റീട്ടെയ്ൽ വിഭാഗങ്ങളും മികച്ച പ്രകടനം കാഴ്ചവച്ചു. റിലയൻസ് ജിയോയുടെ അറ്റാദായത്തിൽ 24% വർധനയുണ്ടായി.
മൊത്ത അറ്റാദായം 18,540 കോടി രൂപയാണ്. പ്രതിഓഹരിക്ക് 13.70 രൂപ. മുൻവർഷം ഇതേ കാലയളവിൽ 17,265 കോടി രൂപയായിരുന്നു ആകെ അറ്റാദായം. ജൂലൈ- സെപ്റ്റംബർ പാദത്തിലെ അറ്റാദായം 16563 കോടി രൂപയായിരുന്നു. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 2.43 ലക്ഷം കോടി രൂപയായി ഉയർന്നു. 2023 ഒക്ടോബർ -ഡിസംബർ പാദത്തിൽ ഇത് 2.27 ലക്ഷം കോടി രൂപയായിരുന്നു.
English Summary:
Reliance Industries' Q3 net profit surged to ₹18,540 crore, a 7.4% increase year-on-year. Strong performances from Jio and the retail divisions drove this growth.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.