ADVERTISEMENT

പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പ് (Lulu Group) മഹാരാഷ്ട്രയിലേക്കും (Maharashtra). സ്വിറ്റ്സർലൻഡിലെ ദാവോസിൽ (Davos) നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ (World Economic Forum) ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും (M.A. Yusuff Ali) മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസും (Devendra Fadnavis) കൂടിക്കാഴ്ച നടത്തി. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ലുലു ഗ്രൂപ്പിന്റെ ശക്തമായ സാന്നിധ്യമുണ്ടാകുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ഫഡ്നവിസ് എക്സിൽ കുറിച്ചു.

സ്വിറ്റ്സർലൻഡിലെ ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിനിടെ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയപ്പോൾ (Photo - Devendra Fadnavis/X)
സ്വിറ്റ്സർലൻഡിലെ ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിനിടെ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയപ്പോൾ (Photo - Devendra Fadnavis/X)

നാഗ്പൂരിൽ ഹൈപ്പർമാർക്കറ്റ് (Lulu Hypermarket) ഉൾപ്പെടെയുള്ള ഷോപ്പിങ് സമുച്ചയമാകും ലുലു ഗ്രൂപ്പ് ഒരുക്കുക. മഹാരാഷ്ട്രയ്ക്ക് മികച്ച അവസരങ്ങളും വളർച്ചയും സമ്മാനിക്കുന്ന പദ്ധതിയായിരിക്കും ഇതെന്നും ഫഡ്നവിസ് എക്സിൽ കുറിച്ചു. കേരളം, ഉത്തർപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്നാട് എന്നിവയ്ക്കുശേഷം ലുലു ഗ്രൂപ്പ് സാന്നിധ്യമറിയിക്കുന്ന സംസ്ഥാനമാകും മഹാരാഷ്ട്ര.

പദ്ധതിയുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ചകൾക്ക് ലുലു ഗ്രൂപ്പ് ഉന്നതസംഘം വൈകാതെ മഹാരാഷ്ട്ര സന്ദർശിക്കുമെന്ന് എം.എ. യൂസഫലി പറഞ്ഞു. സംസ്ഥാനത്തെ ഭക്ഷ്യസംസ്കരണ, ലോജിസ്റ്റിക്സ് രംഗത്തും ലുലു ഗ്രൂപ്പ് നിക്ഷേപം നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ചന്ദ്രബാബു നായിഡുവുമായും കൂടിക്കാഴ്ച

ദാവോസിൽ ആന്ധ്രാപ്രദേശ് (Andhra Pradesh) മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായും (Chandrababu Naidu) എം.എ. യൂസഫലി കൂടിക്കാഴ്ച നടത്തി. ആന്ധ്രാ തലസ്ഥാനമായ അമരാവതി (Amaravati), തിരുപ്പതി (Tirupati) എന്നിവിടങ്ങളിൽ ഹൈപ്പർമാർക്കറ്റുകളും വിശാഖപട്ടണത്ത് ഷോപ്പിങ് മാളും ഒരുക്കാൻ ലുലുവിന് താൽപര്യമുണ്ട്. പദ്ധതികളുടെ പുരോഗതി യൂസഫലി, ചന്ദ്രബാബുവിനെ അറിയിച്ചു.

andhra-main-lulu-naidu3
ദാവോസിൽ ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും കൂടിക്കാഴ്ച നടത്തിയപ്പോൾ

ആന്ധ്രയിലെ മുൻ സർക്കാരിന്റെ പ്രതികൂല നിലപാടുമൂലം ലുലു ഗ്രൂപ്പിന് നിക്ഷേപപദ്ധതികൾ പിൻവലിച്ച് സംസ്ഥാനം വിടേണ്ടിവന്നിരുന്നു. തുടർന്ന് അധികാരത്തിലേറിയ ചന്ദ്രബാബു നായിഡു സർക്കാർ പ്രത്യേക താൽപര്യമെടുത്ത് സംസ്ഥാനത്ത് നിക്ഷേപിക്കാൻ ലുലു ഗ്രൂപ്പിനെ ക്ഷണിക്കുകയായിരുന്നു.

ദാവോസിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമായും എം.എ. യൂസഫലി സൗഹൃദം പങ്കുവച്ചു. നിലവിൽ ഹൈദരാബാദിൽ ലുലുവിന് ഷോപ്പിങ് മാളുണ്ട്. സംസ്ഥാനത്ത് ഹൈപ്പർമാർക്കറ്റുകളും ഭക്ഷ്യസംസ്കരണ രംഗത്ത് നിക്ഷേപവും ലുലു ഗ്രൂപ്പ് ഭാവിയിൽ നടപ്പാക്കിയേക്കുമെന്നാണ് സൂചനകൾ.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Lulu Group to expand to Maharashtra; Fadnavis invites Lulu, MA Yusuff Ali meets Andhra CM Naidu in Davos

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com