യുദ്ധമുറകളുടെ മാറുന്ന സ്വഭാവം അനുസരിച്ച് പുതുമ കൊണ്ടുവരണം: രാജ്നാഥ് സിങ്

Mail This Article
ബെംഗളൂരു∙ പ്രതിരോധ വ്യവസായത്തിലും സ്വകാര്യ മേഖലയ്ക്ക് തുല്യപങ്കാളിത്തം ലഭിക്കണമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തമാവാനുള്ള നയങ്ങളാണ് നടപ്പാക്കുന്നതെന്നും എയ്റോ ഇന്ത്യ വ്യോമ പ്രദർശനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം വ്യക്തമാക്കി. മുൻവർഷത്തേക്കാൾ 9.53% അധികമായി പുതിയ ബജറ്റിൽ 6.81 ലക്ഷം കോടി രൂപ നീക്കിവച്ചു. കയറ്റുമതി ആദ്യമായി 21,000 കോടി രൂപ കവിഞ്ഞു. ആഗോള രംഗത്തെ അനിശ്ചിതത്വത്തിനിടയിലും സമാധാനത്തിനാണ് രാജ്യം പ്രാധാന്യം നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
യുദ്ധമുറകളുടെ സ്വഭാവം മാറുന്നതനുസരിച്ച് പുതുമ കൊണ്ടുവരാൻ ശ്രമിക്കണമെന്ന് സിഇഒമാരുടെ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. 90 രാജ്യങ്ങളിൽ നിന്ന് 150 വിദേശ കമ്പനികളാണ് അഞ്ചു ദിവസം നീളുന്ന ഷോയിൽ പങ്കെടുക്കുന്നത്. 27 രാജ്യങ്ങളിൽ നിന്നുള്ള പ്രതിരോധ മന്ത്രിമാരും 43 രാജ്യങ്ങളിൽ നിന്നുള്ള വ്യോമസേനാ മേധാവികളും പ്രതിരോധ സെക്രട്ടറിമാരും പങ്കെടുക്കുന്നുണ്ട്.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business