5,000 കോടി ഡോളർ നിക്ഷേപം, 10 ലക്ഷം തൊഴിൽ; ഇന്ത്യ-ഇഎഫ്ടിഎ കരാർ ഇക്കൊല്ലമെന്ന് കേന്ദ്രം

Mail This Article
×
ന്യൂഡൽഹി∙ ഇന്ത്യയും യൂറോപ്യൻ സ്വതന്ത്ര വ്യാപാര അസോസിയേഷൻ (ഇഎഫ്ടിഎ) രാജ്യങ്ങളുമായുള്ള വ്യാപാര,സാമ്പത്തിക പങ്കാളിത്ത കരാർ ഇക്കൊല്ലം തന്നെ നടപ്പാകുമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ പറഞ്ഞു.
കരാർ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇഎഫ്ടിഎ ഫെസിലിറ്റേഷൻ ഡെസ്ക്കും ഡൽഹിയിൽ ആരംഭിച്ചു. സ്വിറ്റ്സർലൻഡ്, നോർവേ, ഐസ്‍ലൻഡ്, ലിക്‌റ്റൻസ്‌റ്റെൻ എന്നിവയാണ് ഇഎഫ്ടിഎ അംഗരാജ്യങ്ങൾ. ആദ്യ 10 വർഷത്തിനിടയിൽ ഏകദേശം 5,000 കോടി ഡോളറിന്റെ നിക്ഷേപമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. പിന്നീടുള്ള 5 വർഷവും 5,000 കോടി ഡോളറിന്റെ നിക്ഷേപമെത്തുമെന്നാണ് കരുതുന്നു. ഇതുവഴി 10 ലക്ഷം തൊഴിലവസരങ്ങളാണ് ഇന്ത്യ ലക്ഷ്യംവയ്ക്കുന്നത്.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business
English Summary:
India's trade agreement with EFTA countries (Switzerland, Norway, Iceland, Liechtenstein) is set to be implemented this year, bringing a projected $100 billion investment and 1 million jobs. Union Minister Piyush Goyal announced the initiative and a new facilitation desk.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.