ഇന്ത്യൻ വ്യോമസേനയ്ക്ക് കരുത്തായി എംആർഎഫും

Mail This Article
ബെംഗളൂരു∙ പൊതുമേഖലയിലെ ഹിന്ദുസ്ഥാൻ എയ്റോ നോട്ടിക്സ് നിർമിക്കുന്ന പുതിയ ലഘു യുദ്ധ വിമാനം തേജസിന്റെ മാർക്ക്–2 പതിപ്പിനുള്ള ടയറുകൾ നിർമിക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ ടയർ കമ്പനിയായ എംആർഎഫ്. സുഖോയ് മുതൽ തേജസ് മാർക്ക് – 1 വരെയുള്ള ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങളിൽ എംആർഎഫ് ടയറുകളാണ് ഉപയോഗിക്കുന്നത്.

2009ൽ ചേതക്ക് ഹെലികോപ്റ്ററുകൾക്കും, തുടർന്ന് സു–30 എംകെഐ, അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ, മിഗ്–29, തേജസ് മാർക്ക്–1 എന്നിവയ്ക്കുമാണ് എംആർഎഫ് ടയറുകൾ നൽകുന്നത്.
ജാഗ്വാർ വിമാനങ്ങൾക്കായി നിർമിച്ച ടയറുകളുടെ ടെസ്റ്റിങ് പുരോഗമിക്കുകയാണ്. മിറാഷ് യുദ്ധവിമാനത്തിനും ഉടൻ ടയർ നിർമിക്കും. യുഎസ് നിർമിത ചിനൂക്, അപ്പാച്ചി ഹെലികോപ്റ്ററുകൾ, സി–17, സി–130 ഹെർക്കുലീസ് വിമാനങ്ങൾ തുടങ്ങിയവയ്ക്കായി ടയർ നിർമിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് എംആർഎഫ് പ്രോഡക്ട് ഡവലപ്മെന്റ് വിഭാഗം സീനിയർ ജനറൽ മാനേജർ കെ.തോമസ് മാത്തൻ പറഞ്ഞു. എയ്റോ ഇന്ത്യയിൽ എംആർഎഫ് വിപുലമായ പ്രദർശനം ഒരുക്കിയിട്ടുണ്ട്.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business