ADVERTISEMENT

കൊച്ചി∙ എം.എ.എം. ബാബു മൂപ്പൻ നയിക്കുന്ന നിപ്പോൺ മോട്ടോർ കോർപ്പറേഷൻ രജതജൂബിലി വർഷത്തിൽ ലക്ഷ്യമിടുന്നത് അരലക്ഷം വാഹനങ്ങളുടെ വിൽപ്പനയും 10,000 കോടിയുടെ വിറ്റുവരവും. നിലവിൽ രാജ്യത്തെ ഏറ്റവും വലിയ വാഹന ഡീലർമാരിൽ മൂന്നാംസ്ഥാനമുള്ള നിപ്പോൺ ഒന്നാംസ്ഥാനത്ത് എത്തുക എന്ന സ്വപ്നവും യാഥാർഥ്യമാക്കാനുള്ള പ്രയാണത്തിലാണ്.

ടൊയോട്ടയുടെ കേരളത്തിലെ ആദ്യ ഡീലർഷിപ്പുമായി 2000 ജനുവരിയിൽ ആരംഭിച്ച ജൈത്രയാത്രയിൽ ഇതുവരെ വിൽപ്പന നടത്തിയത് 1.48 ലക്ഷം ടൊയോട്ട കാറുകൾ. പുറമേ ഭാരത് ബെൻസ്, കിയ, ടാറ്റാ ഹിറ്റാച്ചി, ലക്സോൺ ടാറ്റാ, എഥർ സ്കൂട്ടർ എന്നിവയുടെ ഡീലർഷിപ്പും കേരളത്തിനകത്തും പുറത്തുമായുണ്ട്. ഇവയിലെ നൂറിലേറെ ഡീലർഷിപ്പുകളിൽ കൂടി 2.5 ലക്ഷം വാഹനങ്ങളാണ് ഇതുവരെ വിറ്റിട്ടുള്ളത്.

മികവിന്റെ നിരവധി അംഗീകാരങ്ങൾ എല്ലാ കമ്പനികളിൽ നിന്നും ലഭിച്ചിട്ടുണ്ടെന്നു മാത്രമല്ല ഇക്കൊല്ലം വീണ്ടും ടൊയോട്ടയുടെ ഇന്ത്യയിലെ ബെസ്റ്റ് ഡീലർ അവാർഡും സ്വന്തമാക്കി. കഴിഞ്ഞ വർഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ വിറ്റതും നിപ്പോൺ ഗ്രൂപ്പ്.

ആദ്യ വർഷം ഡിസംബർ ആയപ്പോഴേക്കും ക്വാളിസ് വിൽപ്പന മാസം 300ലെത്തിച്ചിരുന്നു. ഇന്ത്യയിൽ തന്നെ ഉയർന്ന മാസ വിൽപ്പന. ആദ്യ വർഷം 2,000 ടൊയോട്ട വിറ്റ സ്ഥാനത്ത് കഴിഞ്ഞ വർഷം 12,108 വിറ്റു. മാസം ശരാശരി 1,000. ടൊയോട്ടയും ലെക്സസും ചേർത്ത് ഇക്കൊല്ലം നൽകിയിരിക്കുന്ന ടാർജറ്റ് 15,000 കാറുകളാണ്. കിയയും ടാറ്റയും 12,000 വീതവും മറ്റു കമ്പനികളുടെ വാഹനങ്ങളും ചേരുമ്പോൾ അരലക്ഷമാണ് ഗ്രൂപ്പ് വിറ്റുവരവ് ലക്ഷ്യം.

ഏറ്റവും മികച്ച വാഹന സർവീസ് നൽകുന്നതാണു വിജയ രഹസ്യമെന്ന് ചെയർമാൻ എം.എ.എം. ബാബു മൂപ്പൻ ചൂണ്ടിക്കാട്ടി. ജീവനക്കാരുടെ സംതൃപ്തിയിലൂടെ ഉപഭോക്താക്കളുടെ സംതൃപ്തി നേടുകയാണു നയം. ഏറ്റവും മികച്ച ശമ്പളവും ഇൻസെന്റീവും തൊഴിൽ സാഹചര്യങ്ങളും ജീവനക്കാർക്ക് ഏർപ്പെടുത്തുന്നു. സംതൃപ്തരായ ഉപഭോക്താക്കൾ തലമുറകൾ കഴിഞ്ഞാലും ഇവിടെ തന്നെ വാഹനം വാങ്ങാനും സർവീസിനും വരുന്നു.

ദുബായിൽ ‘ദ് ഡോർസ്’ എന്ന പേരിൽ 2 ആഡംബര റസ്റ്ററന്റുകളും നടത്തുന്നുണ്ട്. ദുബായിലെ ഏറ്റവും മികച്ച റസ്റ്ററന്റായി ഡോർസ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കൊച്ചിയിൽ ആരംഭിച്ച ക്യു വൺ എന്ന പേരിലുള്ള അത്യാധുനിക ഓഫിസ് സമുച്ചയത്തിൽ 60% സ്ഥലം ബഹുരാഷ്ട്ര കമ്പനികൾ ഏറ്റെടുത്തിട്ടുണ്ട്.

ടൊയോട്ട ഉൾപ്പടെ എല്ലാ വാഹനങ്ങളുടേയും ബിസിനസ് ചെയർമാൻ ബാബു മൂപ്പനും വൈസ് ചെയർപേഴ്സൻ സേബാ ബാബു മൂപ്പനും 3 പെൺമക്കളും 3 മരുമക്കളും നോക്കിനടത്തുകയാണ്. ഷെഹല, സാനിയ, ഷാദാ എന്നീ പെൺമക്കളും മുഹമ്മദ് ഫർസാദ്, ആതിഫ് മൂപ്പൻ, നയിം ഷാഹുൽ എന്നീ മരുമക്കളുമാണുള്ളത്.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Nippon Motors Celebrates Silver Jubilee: Aims for 50,000 Vehicle Sales and ₹10,000 Crore Revenue

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com