ADVERTISEMENT

പോത്തൻകോട് (തിരുവനന്തപുരം) ∙ സേവനം നിർത്തി ലാഭകേന്ദ്രമാകാനുള്ള നടപടികളിലേക്കു തപാൽ വകുപ്പ്. മുതൽമുടക്കിന് ആനുപാതികമായി വരുമാനം ലഭിക്കാത്ത ‘കോസ്റ്റ് സെന്റർ’ എന്ന സേവനവിഭാഗത്തിൽനിന്ന് ചെലവു നിയന്ത്രിച്ച് ലാഭം ലക്ഷ്യമിടുന്ന ‘പ്രോഫിറ്റ് സെന്റർ’ എന്ന വിഭാഗത്തിലേക്ക് തപാൽ വകുപ്പിനെ മാറ്റുന്നതു സംബന്ധിച്ചു പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര തപാൽ വകുപ്പ് എട്ടംഗ സമിതിയെ നിയോഗിച്ചു. 

പ്രോഫിറ്റ് സെന്റർ ആകുന്നതോടെ പഞ്ചായത്ത് പരിധികളിലുള്ള പോസ്റ്റ് ഓഫിസുകളും സബ് സെന്ററുകളും കത്തുമായി വീട്ടിലെത്തുന്ന സാധാരണ പോസ്റ്റ്മാനും ഉണ്ടാകില്ല. പിൻകോഡുകൾ മാറുമെന്നും സൂചനയുണ്ട്. പരിഷ്കരണത്തിന്റെ ഭാഗമായി ചിലയിടങ്ങളിൽ 50 മുതൽ 80 വരെ പോസ്റ്റ്മാൻമാരെ ഒരു കേന്ദ്രത്തിലേക്കു മാറ്റിത്തുടങ്ങിയിട്ടുണ്ട്.

ഈ പൊതുകേന്ദ്രത്തിൽ നിന്നാകും സ്പീഡ് പോസ്റ്റ്, റജിസ്റ്റേഡ് കത്തുകൾ, പാഴ്സൽ, ഓർഡിനറി തപാൽ എന്നിവയുടെ വിതരണം. ഓരോ ജില്ലയിലും മൂന്നോ നാലോ കേന്ദ്രങ്ങളാകും ഉണ്ടാകുക. സ്വതന്ത്ര വിതരണ കേന്ദ്രം (ഐഡിസി) മുഖേനയാകും കത്തുകൾ കൈകാര്യം ചെയ്യുക. പോസ്റ്റൽ ബിൽ ഭേദഗതിക്കു ശേഷമാണ് ഈ മാറ്റങ്ങൾക്കു വേഗം കൂടിയത്. സംസ്ഥാനത്ത് ആകെയുള്ള 23 ആർഎംഎസ് ഓഫിസുകളിൽ എട്ടെണ്ണം നിർത്തലാക്കി. 

post-box-latter

ഇതിനിടെ, നവീകരണത്തിന്റെ പേരിൽ സ്വകാര്യവൽക്കരണ നീക്കമാണു നടക്കുന്നതെന്നാരോപിച്ച് ഒരു വിഭാഗം ജീവനക്കാർ പ്രതിഷേധവുമായി രംഗത്തെത്തി.  വകുപ്പ് സ്വകാര്യ ഓൺലൈൻ ഡെലിവറി സംവിധാനം പോലെയാകുമെന്ന് ജീവനക്കാർ ആരോപിക്കുന്നു. മാർച്ചിൽ അനിശ്ചിതകാല പണിമുടക്കിനു മുന്നോടിയായി 25ന് സംയുക്ത സമരസമിതി നോട്ടിസ് നൽകുമെന്ന് ഫെഡറേഷൻ ഓഫ് നാഷനൽ പോസ്റ്റൽ ഓർഗനൈസേഷൻ സംസ്ഥാന കൺവീനർ കെ.വി. സുധീർകുമാർ അറിയിച്ചു.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Indian Postal Service reforms aim to transform the department into a profit center. This restructuring may lead to job losses and changes in mail delivery services, sparking protests from employees.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com