ADVERTISEMENT

കൊച്ചി ∙ ആഗോളശ്രദ്ധ വീണ്ടും ഇന്ത്യയിലേക്കു ക്ഷണിച്ച് 72–ാം ലോക സുന്ദരി മത്സരത്തിന് ഹൈദരാബാദിൽ വേദിയൊരുങ്ങുന്നു. മേയ് 7 മുതൽ 31 വരെ നീളുന്ന രാജ്യാന്തര മത്സരത്തിനായി മിസ് വേൾഡ് ഓർഗനൈസേഷനുമായി നേരിട്ട് കൈകോർക്കുകയാണ് തെലങ്കാന ടൂറിസം വകുപ്പ്. ലോക സുന്ദരി മത്സരത്തിന്റെ ഫിനാലെ ഉൾപ്പെടെ ഒരു മാസം നീളുന്ന വിവിധ സെഷനുകൾക്ക് പൂർണമായും തെലങ്കാന ആതിഥേയത്വം വഹിക്കും. 

കഴിഞ്ഞ വർഷം ന്യൂഡൽഹിയിലും മുംബൈയിലുമായി നടന്ന 71–ാം മിസ് വേൾഡ് പേജന്റിനു തുടർച്ചയായി വീണ്ടും അതിഥിരാജ്യമാകുന്നത് വളരുന്ന സാമ്പത്തികശക്തിയെന്ന ഇന്ത്യയുടെ ബ്രാൻഡ് ഇമേജിന് ലഭിക്കുന്ന അംഗീകാരമാണ്. ഒരേ രാജ്യം തുടർച്ചയായി മത്സരവേദിയാകുന്നത് അപൂർവമാണ്. (ഇംഗ്ലണ്ട് മാത്രമാണ് ഈ രീതിയിൽ രണ്ടു തവണ (1999, 2000) തുടർച്ചയായി ആതിഥേയത്വം വഹിച്ചിട്ടുള്ളത്).

miss-world

ഇന്ത്യയിലെ 29–ാം സംസ്ഥാനമായി രൂപീകരിക്കപ്പെട്ട തെലങ്കാന, ഒരു ദശാബ്ദം പൂർത്തിയാക്കിയ വേളയിലാണ് ‘മിസ് വേൾഡ്’ മത്സരവേദിയായി ദേശീയ, രാജ്യാന്തര ശ്രദ്ധനേടാനൊരുങ്ങുന്നത്. ‘തെലങ്കാന സരൂർ ആനാ’ എന്ന ടൂറിസം പരസ്യവാചകത്തിന് ഇതിലൂടെ രാജ്യാന്തരശ്രദ്ധ ലഭിക്കുമെന്നത് വലിയ നേട്ടമാണ്. ടൂറിസം രംഗത്തിന്റെ കുതിപ്പു മാത്രമല്ല, ആഗോള ഇവന്റ് കൈകാര്യം ചെയ്യുന്നതിലൂടെ പുതിയ വിപണി സാധ്യതകളുമെത്തും. 

ഇന്ത്യയിൽ കഴിഞ്ഞ വർഷം നടന്ന മത്സരത്തിന്റെ വിജയവും സുരക്ഷ, ആതിഥേയത്വം, രാജ്യാന്തര ഇക്കോ സിസ്റ്റം എന്നിവയിൽ തെലങ്കാനയുടെ മികവും എടുത്തുപറഞ്ഞാണ് ചെയർപഴ്സനും സിഇഒയുമായ ജൂലിയ മോർലിയും തെലങ്കാന ടൂറിസം സെക്രട്ടറി സ്മിത സബർവാളും ചേർന്ന് വേദിയുടെ പ്രഖ്യാപനം നടത്തിയത്. ഏതാണ്ട് 140 രാജ്യങ്ങളിലെ മത്സരാർഥികളും പ്രതിനിധികളും ഉൾപ്പെടെയുള്ള സംഘം മത്സരത്തിനോടനുബന്ധിച്ച് ഇന്ത്യയിലെത്തും.

miss-universe-amala
Representative image

28 വർഷം മുമ്പ് ഇന്ത്യയിലെത്തിയ ആദ്യ മിസ് വേൾഡ് മത്സരം സംഘാടകർക്ക് കൈപൊള്ളിയ അനുഭവമായിരുന്നെങ്കിൽ മാറിയ സാഹചര്യങ്ങളിൽ ആഗോള ഇവന്റുകളിലൂടെയുള്ള സാധ്യതകൾ നേട്ടമാക്കുകയാണ് രാജ്യം. 

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Miss World 2024 returns to India! Hyderabad, Telangana will host the prestigious pageant, boosting India's brand image and tourism. Learn more about this exciting event.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com