ADVERTISEMENT

കൊച്ചി∙ അടുത്ത 3 വർഷത്തിനുള്ളിൽ 850 കോടിയുടെ നിക്ഷേപം ആശുപത്രി രംഗത്ത് നടത്തുമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ചെയർമാൻ ആസാദ് മൂപ്പൻ. കൊച്ചിയിൽ ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ 3 വർഷത്തിനിടെ നടത്തിയ 500 കോടി നിക്ഷേപത്തിനു പുറമെയാണിത്. പുതിയ 2 പ്രോജക്ടുകളിലാണ് 850 കോടി മുടക്ക്.

ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയുടെ ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു (ചിത്രം ∙ മനോരമ)
ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയുടെ ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു (ചിത്രം ∙ മനോരമ)

തിരുവനന്തപുരത്തെ ആസ്റ്റർ ക്യാപ്പിറ്റലിൽ 454 കിടക്കകളും കാസർകോട് ആസ്റ്റർ മിംസിൽ 264 കിടക്കകളും ഉണ്ടാവും. കൊച്ചിയിലെ ആസ്റ്റർ മെഡ്സിറ്റിയിൽ 962 കിടക്കകൾ കൂടി ഉൾപ്പെടുത്തും.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Aster DM Healthcare Chairman Azad Moopen announces a massive ₹850 crore investment in two new hospitals and expansion of existing facilities in Kerala. This significant investment will add over 1600 new beds across three locations in the state.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com