ADVERTISEMENT

കൊച്ചി ∙ ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയിൽ നിക്ഷേപ വാഗ്ദാനം നൽകിയ സംരംഭകരിൽ ആഗോള കമ്പനികൾ മുതൽ കേരളത്തിൽ മാത്രം പ്രവർത്തിക്കുന്ന കമ്പനികൾ വരെ. താൽപര്യപത്രം സമർപ്പിച്ചവരിൽ നല്ലൊരു പങ്കും മലയാളി സംരംഭകർ തന്നെ. പൊതുമേഖലാ സ്ഥാപനമായ ഫാക്ടും (1500 കോടി) ബിപിസിഎലും (900 കോടി ) താൽപര്യം പ്രകടിപ്പിച്ച 374 കമ്പനികളിൽ ഉൾപ്പെടുന്നു.

മറ്റു പ്രധാന വാഗ്ദാനങ്ങൾ

∙ ഷറഫ് ഗ്രൂപ്പ് – 5000 കോടി

∙ രവി പിള്ള ഗ്രൂപ്പ് - 2000

∙ ആസ്റ്റർ ഗ്രൂപ്പ് – 850

∙ പ്രസ്റ്റീജ് – 3000

∙ കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് – 3000

∙ പോളക്കുളത്ത് നാരായണൻ റിനൈ മെഡിസിറ്റി – 500

∙ എൻആർഐ പ്രോജക്ട് മാനേജ്മെന്റ് – 5000

∙ മോണാർക് – 5000

∙ പോളിമേറ്റേഴ്സ് – 920

∙ പ്യാരേലാൽ ഫോംസ് - 920

∙ എൻആർജി കോർപറേഷൻസ് - 3600

∙ ഊരാളുങ്കൽ - 600

∙ ടോഫി പത്തനംതിട്ട ഇൻഫ്ര – 5000

∙ ചെറി ഹോൾഡിങ്സ്- 4000

∙ അഗാപ്പേ- 500

∙ കൊച്ചു തൊമ്മൻ ഫിലിം സിറ്റി – 1000

∙ ആൽഫ വെഞ്ചേഴ്സ് - 500

∙ ആഡ്ടെക് സിസ്റ്റംസ് – 1000

∙ അൽഹിന്ദ് എയർ– 500

∙ ബോബി ചെമ്മണൂർ ഗ്രൂപ്പ് – 500

∙ ബ്രിഗേഡ് – 1500

∙ എടയാർ സിങ്ക് – 800

∙ വേസൈഡ് വെഞ്ചേഴ്സ് – 1000

∙ ഇൻകോർ – 1000

∙ ഇൻഡസ് സ്പിരിറ്റ്സ് – 1100

∙ പി.കെ.ദാസ് യൂണിവേഴ്സിറ്റി – 500

∙ പോളിമടെക് ഇന്റർസ്റ്റെലാർ – 900

∙ അത്താച്ചി ഗ്രൂപ്പ് – 500

∙ എസ്എഫ്ഒ ടെക്നോളജീസ് – 600

∙ സൂര്യവംശി ഡവലപ്പേഴ്സ് – 1820

∙ സ്പോർട്സ് ആൻഡ് മാനേജ്മെന്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് – 500

∙ ടെസിൽ കെമിക്കൽസ് – 712

∙ ഫിസ ഡവലപ്പേഴ്സ് – 2000

ഫോർ ഇഎഫ് കൺസ്ട്രക്‌ഷൻസ് – 2500

∙ ഇൻകെൽ – 1135

∙ സതർലാൻഡ് – 1500

∙ ശ്രീ അവന്തിക ഇന്റർനാഷനൽ – 4300

∙ കെയ്ൻസ് ടെക്നോളജി – 500

∙ അഖുരാത് ഏവിയേഷൻ – 735

∙ കേരള മെഡിക്കൽ ടെക്നോളജി കൺസോർഷ്യം – 500.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

4 വർഷം കൊണ്ട് ലുലു 5000 കോടി

∙ ഐടി, റീട്ടെയ്ൽ, ഫിനാൻസ് മേഖലകളിലായി 4 വർഷത്തിനുള്ളിൽ 5,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നു ലുലു ഗ്രൂപ്പ് ഇന്റർനാഷനൽ എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ.അഷറഫ് അലി വ്യക്തമാക്കി. ഇതുവഴി 15,000 തൊഴിൽ അവസരങ്ങൾ ഒരുങ്ങും. കളമശേരിയിൽ ഭക്ഷ്യ സംസ്കരണ യൂണിറ്റ് ഈ വർഷം ആരംഭിക്കും. പച്ചക്കറികൾ, പഴവർഗങ്ങൾ തുടങ്ങിയവയുടെ കയറ്റുമതിയാണു ലക്ഷ്യമിടുന്നത്. ഐടി ടവറുകൾ 3 മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കും. െഎടി, ഫിനാൻസ് എന്നിവയിലൂന്നിയുള്ള നിക്ഷേപം അങ്കമാലിക്കടുത്ത അയ്യമ്പുഴയിലെ നിർദിഷ്ട ഗ്ലോബൽ സിറ്റിയിലാണ്.

പെരിന്തൽമണ്ണ, കാസർകോട്, തൃശൂർ, തിരൂർ, കണ്ണൂർ എന്നിവിടങ്ങളിൽ ഉൾപ്പെടെ ചെറു മാളുകളും ഹൈപ്പർമാർക്കറ്റുകളും ആരംഭിക്കും.മന്ത്രി പി.രാജീവിന്റെ സാന്നിധ്യത്തിൽ അഷറഫ് അലി ധാരണാപത്രം ഒപ്പുവച്ചു. ലുലു ഇന്ത്യ സിഇഒ എം.എ.നിഷാദ്, ഡയറക്ടർ ഫഹാസ് അഷറഫ്, സിഒഒ രജിത്ത് രാധാകൃഷ്ണൻ, റീജനൽ ഡയറക്ടർ സാദിഖ് ഖാസിം എന്നിവർ പങ്കെടുത്തു.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Malayali entrepreneurs lead investment in Kerala's Global Investors Summit. Discover major investments from top groups like Lulu, Sharaf, and Ravi Pillai, creating significant job opportunities in Kerala.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com