ADVERTISEMENT

കൊച്ചി∙ഡബിള്‍ ഹോഴ്സ് ഉൽപ്പന്ന ശ്രേണിയിൽ 50 ശതമാനം ഫൈബറുള്ള ഐപിഎം വടിമട്ട അരി വിപണിയിലവതരിപ്പിച്ചു. 371 ഗുണനിലവാര പരിശോധനകള്‍ നടത്തിയാണ് ഈ അരി വിപണിയിലെത്തിക്കുന്നതെന്ന് കമ്പനി അറിയിച്ചു. മഞ്ഞിലാസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ വിനോദ് മഞ്ഞിലയും ഡബിള്‍ ഹോഴ്‌സ് ബ്രാന്‍ഡ് അംബാസഡര്‍ നടി മംമ്ത മോഹന്‍ദാസും ചേര്‍ന്നാണ് ഉല്‍പ്പന്നം പുറത്തിറക്കിയത്.

ഇതോടൊപ്പം ഡബിള്‍ ഹോഴ്സ് ഗോള്‍ഡന്‍ ഗെറ്റ്എവേ ക്യാംപെയ്ന്‍ സീസണ്‍ രണ്ടിന്റെ സമാപനവും നടന്നു. ആദ്യ സീസണിന്റെ വിജയത്തെത്തുടര്‍ന്നാണ് 'ഗോള്‍ഡന്‍ ഗെറ്റ്എവേ സീസണ്‍ രണ്ട്' ക്യാംപെയ്ന്‍ ആരംഭിച്ചത്. പുട്ടുപൊടി, അപ്പം ഇടിയപ്പം പത്തിരി പൊടി, റവ, ശര്‍ക്കര, ഈസി പാലപ്പം, ഈസി ഇടിയപ്പം, ഈസി പത്തിരി പൊടി, ഇന്‍സ്റ്റന്റ് ഇടിയപ്പം തുടങ്ങിയ ഉല്‍പ്പന്നങ്ങളിലാണ് ഓഫര്‍ അവതരിപ്പിച്ചത്. ഓഫറിന്റെ ഭാഗമായി മാരുതി സ്വിഫ്റ്റ് കാര്‍, സിംഗപ്പൂര്‍ യാത്ര, സ്വര്‍ണ്ണ നാണയങ്ങള്‍, എസികള്‍, റഫ്രിജറേറ്ററുകള്‍ തുടങ്ങിയ പ്രതിവാര സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.  കൂടാതെ, ഡബിള്‍ ഹോഴ്സ് ഗോള്‍ഡന്‍ ഗെറ്റ്എവേ ഉല്‍പ്പന്നങ്ങളുടെ ഓരോ പര്‍ച്ചേസിനും 10 രൂപ മുതല്‍ 100 രൂപ വരെ ഉറപ്പായ ക്യാഷ്ബാക്ക് നല്‍കുകയും ചെയ്തു. എറണാകുളം സ്വദേശികളായ സന്ധ്യ കലാധരന്‍ മാരുതി സ്വിഫ്റ്റ് കാര്‍ സമ്മാനം നേടിയപ്പോള്‍ വിനീഷിനു സിംഗപ്പൂര്‍ യാത്രയാണ് ലഭിച്ചത്.

English Summary:

Double Horse launches high-fiber IPM Vadimat rice & concludes Golden Getaway Season 2 with exciting prizes like a Maruti Swift & Singapore trip. Discover the health benefits and winning opportunities!

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com