ADVERTISEMENT

ഓൾ ഇന്ത്യ സ്‌പൈസസ് എക്‌സ്‌പോർട്ടേഴ്‌സ് ഫോറം (AISEF) സംഘടിപ്പിക്കുന്ന രാജ്യാന്തര സുഗന്ധവ്യഞ്ജന സമ്മേളനം (ഐ. എസ്.സി - 2025) ബംഗളൂരുവിലെ ലീല ഭാരതീയ സിറ്റിയിൽ ആരംഭിച്ചു.സുഗന്ധവ്യഞ്ജന വ്യാപാരത്തിലെ വെല്ലുവിളികളും അവസരങ്ങളും ചർച്ച ചെയ്യുന്ന നാല് ദിവസത്തെ സമ്മേളനത്തിൽ ആഗോള വ്യവസായ പ്രമുഖരും, നയരൂപീകരണ വിദഗ്ദ്ധരും, ഗവേഷകരും  പങ്കെടുക്കുന്നുണ്ട്. 

ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ചെയർമാൻ ഡോ. കൃഷ്ണ എം. എല്ല സമ്മേളനം ഉദ്ഘാടനം ചെയ്തു.സുസ്ഥിരവും ഉയർന്ന ഗുണനിലവാരമുള്ളതുമായ സുഗന്ധവ്യഞ്ജന വ്യവസായം സൃഷ്ടിക്കുന്നതിനായി ഗവേഷക - വ്യവസായ- ഗുണനിയന്ത്രണ സ്ഥാപനങ്ങൾ  യോജിച്ച്  പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു 

international-spice-1 - 1

സുഗന്ധവ്യഞ്ജനങ്ങളുടെ ഔഷധമൂല്യം വിലയിരുത്തി അവയെ മരുന്നുകളെപ്പോലെ പരിഗണിക്കാൻ അദ്ദേഹം വ്യവസായികളോട് ആവശ്യപ്പെട്ടു. വിത്ത് വികസനം, കീടനാശിനി കുറയ്ക്കുന്നതിനുള്ള നാനോ ടെക്നോളജി, സസ്യ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ബയോ-സ്റ്റിമുലന്റുകൾ എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഡോ. കൃഷ്ണ എം. എല്ല പറഞ്ഞു.

ആഗോള സുഗന്ധവ്യഞ്ജന വ്യാപാരത്തിൽ ചരിത്രപരമായി  പ്രധാന പങ്കാളിയായ ഇന്ത്യ ഇന്ന് ആഗോള വിപണിയുടെ 25% വിഹിതം നിലനിർത്തുന്നുണ്ടെന്ന്  സ്‌പൈസസ് ബോർഡ് ഇന്ത്യയുടെ സെക്രട്ടറി പി. ഹേമലത  പറഞ്ഞു.  

ഇന്ത്യ നിലവിൽ 180-ലധികം രാജ്യങ്ങളിലേക്ക് 225 സുഗന്ധവ്യഞ്ജന ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്.  മൂല്യവർദ്ധനവിലും മികവ് പുലർത്തുന്നു.ആഗോള സുഗന്ധവ്യഞ്ജന മാനദണ്ഡങ്ങൾ ഏകീകരിക്കുന്നതിനുള്ള എല്ലാ സംഘടിത ശ്രമങ്ങൾക്കും മുൻകൈ എടുക്കാൻ ബോർഡ് പ്രതിബദ്ധമാണ്.

ആരോഗ്യ രംഗത്ത് സുഗന്ധവ്യഞ്ജനങ്ങൾക്കുള്ള ആഗോള വിപണി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, മഞ്ഞൾ, ഇഞ്ചി, വെളുത്തുള്ളി എന്നിവയുടെ ഔഷധ ഗുണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യ ന്യൂട്രാസ്യൂട്ടിക്കൽ, ഫാർമസ്യൂട്ടിക്കൽ, ഡയറ്ററി സപ്ലിമെന്റ് ഗവേഷണങ്ങളിൽ ശ്രദ്ധ കേ ന്ദ്രീകരിക്കുന്നുണ്ടെന്ന് പി. ഹേമലത  പറഞ്ഞു.

2024 ൽ 2400 കോടി യുഎസ് ഡോളറായി വിലമതിക്കുന്ന ഇന്ത്യൻ സുഗന്ധവ്യഞ്ജന വിപണി 2033 ഓടെ 6100 കോടി യുഎസ് ഡോളറിലെത്തുമെന്നും 10.56% വാർഷിക വാർഷിക വളർച്ച കൈവരിക്കുമെന്നും പ്രതീക്ഷിക്കുന്നതായി എ.ഐ.എസ്. ഇ എഫ്  ചെയർമാൻ  ഇമ്മാനുവൽ നമ്പുശ്ശേരിൽ പറഞ്ഞു.

അഭിനവ് ബിന്ദ്ര,  കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് എസ്.പി. കാമത്ത്, ഓൾ ഇന്ത്യ സ്‌പൈസസ് എക്‌സ്‌പോർട്ടേഴ്‌സ് ഫോറം (എഐഎസ്ഇഎഫ്) ചെയർമാൻ  ഇമ്മാനുവൽ നമ്പുശ്ശേരിൽ എന്നിവർ സംസാരിച്ചു.ആഗോള സുഗന്ധവ്യഞ്ജന വ്യവസായത്തിന്  നൽകിയ സമഗ്ര സംഭാവനകൾക്കുള്ള അവാർഡ് മാനെ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സി.ഇ.ഒ ജീൻ മാനെയ്ക്ക്  നൽകി. 

English Summary:

The International Spice Conference (ISC-2025) in Bengaluru brings together global leaders to discuss challenges and opportunities in the spice trade. India's significant role and future growth projections are key discussion points.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com