ADVERTISEMENT

യുഎസിലും യൂറോപ്പിലും ചൈനയിലുമടക്കം ചീറിപ്പായുന്ന ടെസ്‍ല (Tesla India) കാറുകൾ എന്ന് ഇന്ത്യയിൽ വരും? കാത്തിരിപ്പ് ഇനി ഏറെക്കാലം നീളില്ലെന്ന സൂചന കമ്പനി തന്നെ തന്നുകഴിഞ്ഞു. ഇന്ത്യയിൽ വിൽപന ആരംഭിക്കുന്നതിന്റെ ഭാഗമായി ഡൽഹിയിലും മുംബൈയിലും ഷോറൂം തുറക്കാനുള്ള ഒരുക്കം നടക്കുന്നു. ഇവിടങ്ങളിൽ വിവിധ തസ്തികകളിലേക്കായി ലിങ്ക്ഡ്ഇൻ വഴി ടെസ്‍ല അപേക്ഷകളും ക്ഷണിച്ചിരുന്നു.

tesla-model-x

ഇന്ത്യയിൽ ഇറക്കുമതി ചെയ്താകും ടെസ്‍ല കാറുകൾ വിറ്റഴിക്കുക. ഏറ്റവും കുറഞ്ഞത് എത്ര രൂപ കൊടുക്കേണ്ടി വരും ഇന്ത്യയിൽ ഒരു ടെസ്‍ല കാറിന്? ടെസ്‍ല കാറിന്റെ വില മഹീന്ദ്രയും ടാറ്റയുമടക്കമുള്ള എതിരാളികളെ ഞെട്ടിക്കുമോ?

ടെസ്‍ല മോഡൽ 3യുടെ വില നോക്കാം

പ്രമുഖ ജാപ്പനീസ് ബ്രോക്കറേജ് സ്ഥാപനമായ നോമുറ (Nomura) ഒരു കണക്കുകൂട്ടൽ നടത്തിയിട്ടുണ്ട്. അതു നോക്കാം. ടെസ്‍ലയുടെ യുഎസ് വിപണിയിലെ ഏറ്റവും വിലകുറഞ്ഞ മോഡലാണ് മോഡൽ 3 (Model 3). അവിടെ 42,490 ഡോളറാണ് വില. ഇന്ത്യൻ രൂപയിൽ ഏകദേശം 35 ലക്ഷം രൂപ. 

tesla-model-s

ഇതോടൊപ്പം 2% ചരക്കുകൂലി (850 ഡോളർ) കൂട്ടാം. പിന്നെ 15% ഇറക്കുമതി തീരുവയും (6,374 ഡോളർ). ആകെ 49,714 ഡോളർ. ഇത് ഇന്ത്യയിലെത്തുമ്പോഴുള്ള തുക മാത്രമാണ്. ഇന്ത്യൻ രൂപയിൽ ഏകദേശം 43.43 ലക്ഷം രൂപ. ഇനി നമുക്ക് വിൽപനയ്ക്ക് എത്തിക്കുമ്പോഴുള്ള കണക്കുകളും നോക്കാം. 43.43 ലക്ഷം രൂപയ്ക്കൊപ്പം 5% ജിഎസ്ടി (2.20 ലക്ഷം രൂപ) ചേരുമ്പോൾ 45.53 ലക്ഷം രൂപയാകും. റോഡ് നികുതിയും ഇൻഷുറൻസും 15%; അതായത് 6.80 ലക്ഷം രൂപ. ഇതുംകൂടി ചേർത്തുള്ള ഓൺ-റോഡ് വില 52.33 ലക്ഷം രൂപ.

tesla-roadster

നോമുറയുടെ ഈ കണക്കുപ്രകാരം മിനിമം 52.33 ലക്ഷം രൂപ ചെലവിട്ടാലേ ഇന്ത്യയിൽ ഒരു ടെസ്‍ല കാർ സ്വന്തമാക്കാനാകൂ. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് കാർ മോഡലായ എക്സ്ഇവി 9ഇയുടെ ടോപ് പതിപ്പിന് ഓൺ-റോഡ് വില ഏകദേശം 33 ലക്ഷം രൂപയേയുള്ളൂ.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

How much will a Tesla cost in India? Will its price shock competitors like Mahindra and Tata?

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com