ADVERTISEMENT

കൊച്ചി ∙ ഖത്തർ ആസ്ഥാനമായുള്ള മലയാളി സംരംഭകരുടെ രാജ്യാന്തര കമ്പനിയായ ബിഐഇഡബ്ല്യുയു ഇന്റർനാഷനൽ കേരളത്തിൽ 800 കോടി രൂപയുടെ നിക്ഷേപം നടത്തി സൾഫ്യൂറിക് ആസിഡ് പ്ലാന്റ് സ്ഥാപിക്കും. അമ്പലമേടിൽ 1,200 ടൺ പ്രതിദിനം (ടിപിഡി) ശേഷിയുള്ള സൾഫ്യൂറിക് ആസിഡ് പ്ലാന്റ് സ്ഥാപിക്കാനാണു പദ്ധതിയിടുന്നത്. ഇതിനുള്ള ധാരണാ പത്രം ഇൻവെസ്റ്റ് കേരള ഉച്ചകോടിയിൽ വ്യവസായ മന്ത്രി പി.രാജീവിന് കൈമാറി.

രാസവസ്തുക്കളും എണ്ണ-വാതക മേഖലയിലും പ്രവർത്തിക്കുന്ന ബിഐഇഡബ്ല്യുയു ഒട്ടേറെ രാജ്യങ്ങളിലേക്കു പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് സിഇഒ റിയാസ് ആദവും ടെക്നിക്കൽ ഡയറക്ടർ സലിം മുല്ലപ്പിള്ളിയും അറിയിച്ചു. പദ്ധതിയിലൂടെ 600 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.പരിസ്ഥിതിക്ക് അനുകൂലമായ, സുരക്ഷിതവും കാര്യക്ഷമവുമായ അത്യാധുനിക സാങ്കേതികവിദ്യകളാകും ഉപയോഗിക്കുന്നതെന്നും കമ്പനി അറിയിച്ചു.ഇന്ത്യയിൽ ഇപ്പോൾ സൾഫ്യൂറിക് ആസിഡ് ഇറക്കുമതി ചെയ്യേണ്ട സാഹചര്യമാണുള്ളത്.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

BIEWU International, a Qatari company founded by Malayalee entrepreneurs, will invest ₹800 crore in a state-of-the-art 1200 TPD sulfuric acid plant in Kerala's Ambalamedu, creating 600 jobs and reducing India's reliance on imports. This significant investment was announced at the Invest Kerala summit.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com