ഈസ്റ്റേണിനെ ഏറ്റെടുത്ത ഓർക്ലയെ ഐടിസി ഏറ്റെടുത്തേക്കും; 13,000 കോടിയുടെ ഇടപാട്?

Mail This Article
×
കൊച്ചി ∙ ഈസ്റ്റേൺ ഏറ്റെടുത്ത ഓർക്‌ല കമ്പനിയെ ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനിയായ ഐടിസി ഏറ്റെടുക്കാൻ ഒരുങ്ങുന്നു. ഏകദേശം 140 കോടി ഡോളറിനാണ് (13000 കോടി രൂപ) ഏറ്റെടുക്കലിനു ചർച്ചകൾ പുരോഗമിക്കുന്നത്. 2007ൽ എംടിആർ ഫുഡ്സിനെയും 2020ൽ ഈസ്റ്റേണിനെയും നോർവേ കമ്പനിയായ ഓർക്‌ല ഏറ്റെടുക്കുകയായിരുന്നു
ഇവയെല്ലാം ഐടിസി ഏറ്റെടുക്കുന്നതോടെ ദക്ഷിണേന്ത്യയിൽ അവരുടെ വിപണി സാന്നിധ്യം കൂടുതൽ ശക്തമാകും. സ്പൈസസ്, മസാല രംഗത്തും റെഡി ടു കുക്ക് ഉൽപന്ന രംഗത്തുമാണ് ഈസ്റ്റേണും എംടിആറും ദക്ഷിണേന്ത്യയിൽ ശക്തമായ വിപണി സാന്നിധ്യം ഉറപ്പിച്ചിട്ടുള്ളത്. ഓർക്‌ലയുടെ ഇന്ത്യയിലെ ആകെ വരുമാനത്തിന്റെ 80% ഈ രണ്ടു കമ്പനികളിൽ നിന്നുമാണ്.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business
English Summary:
ITC is poised to acquire Orkla's Eastern company in a deal valued at approximately $140 million, significantly boosting its presence in the South Indian spices and ready-to-cook food market. This acquisition strengthens ITC's position in the region.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.