മാരുതി കാറിനായി ഇനി ബുക്ക് ചെയ്ത് ദീർഘകാലം കാത്തിരിക്കേണ്ട; പുതിയ പ്ലാന്റിൽ നിർമാണം തുടങ്ങി

Mail This Article
×
ന്യൂഡൽഹി ∙ മാരുതി സുസുക്കി കാറുകൾ ബുക്ക് ചെയ്ത് ദീർഘകാലമുള്ള കാത്തിരിപ്പ് ഇനി വേണ്ട, പുതിയ പ്ലാന്റിലും നിർമാണം തുടങ്ങി മാരുതി സുസുക്കി ഇന്ത്യ. ഹരിയാനയിലെ ഘാർഖോടയിലാണ് മാരുതി പുതിയ നിർമാണ പ്ലാന്റ് ആരംഭിച്ചത്. 2022ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു പ്ലാന്റിന് തറക്കല്ലിട്ടത്. ഒരു വർഷം 2.5 ലക്ഷം കാറുകൾ നിർമിക്കാൻ ശേഷിയുള്ളതാണ് പുതിയ പ്ലാന്റ്.

മാരുതിയുടെ ഏറ്റവും അധികം ഡിമാൻഡുള്ള കോംപാക്ട് എസ്‍യുവിയായ ബ്രിസയാണ് പ്ലാന്റിൽ നിർമിക്കുക. പുതിയ പ്ലാന്റും പ്രവർത്തനക്ഷമമായതോടെ വർഷത്തിൽ 26 ലക്ഷം കാറുകൾ നിർമിക്കാനുള്ള ശേഷി മാരുതിക്ക് കൈവന്നു. ഹരിയാനയിൽ മാരുതിയുടെ മൂന്നാമത്തെ പ്ലാന്റാണ് ഘാർഖോടയിലേത്. 18000 കോടി രൂപയാണ് നിർമാണ ചെലവ്.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business
English Summary:
Maruti Suzuki starts production at its new Haryana plant, boosting annual car production capacity to 26 lakh. The Gharaunda plant, costing ₹18,000 crore, will primarily manufacture the popular Brezza SUV.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.