ADVERTISEMENT

യുഎസിൽ കലിഫോർണിയയിലെയും അരിസോനയിലെയും മരുഭൂമികളിലൂടെ ഓടുന്ന ചരക്കുട്രെയിനുകളിൽ നടത്തിയ വിവിധ മോഷണങ്ങളിൽ അപഹരിച്ചത് 20 ലക്ഷം ഡോളർ വിലയുള്ള നൈക്കി ഷൂ. വിപണിയിൽ ഇറങ്ങാത്ത മോഡലുകൾ പോലും ഇതിൽ ഉൾപ്പെടും.

ട്രെയിനുകളുടെ വേഗം കുറയുന്ന മേഖലകളിൽ കാത്തുനിൽക്കുന്ന മോഷ്ടാക്കൾ അവയിലേക്കു ചാടിക്കയറിയ ശേഷം എയർബ്രേക്ക് സംവിധാനം തകരാറിലാക്കി എമർജൻസി ബ്രേക്കിങ്ങിലേക്കു നയിക്കും. തുടർന്നാണു മോഷണം. ജനുവരി 13ന് അരിസോനയിലൂടെ പോയ ഒരു ട്രെയിനിൽ നിന്ന് 1900 ജോഡി നൈക്കി ഷൂകളാണ് അപഹരിച്ചത്. നിഗെൽ സിൽവസ്റ്റർ, എയർ ജോർദാൻ തുടങ്ങിയ മോഡലുകളിലുള്ള ഷൂകളാണ് ഇവയിൽ ഉൾപ്പെട്ടിരുന്നത്. ഇവ മാർച്ച് 14ന് റിലീസ് ചെയ്യാനിരുന്നവയാണ്.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

$2 million worth of Nike shoes, including unreleased models, were stolen from freight trains in the US. Thieves targeted trains in California and Arizona, using a sophisticated method to disable brakes and steal the cargo.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com