അസം നിക്ഷേപ സംഗമം: 4.5 ലക്ഷം കോടി വാഗ്ദാനം; 3 ലക്ഷം കോടിയുടെ റോഡ് വികസനമെന്ന് ഗഡ്കരി

Mail This Article
×
ഗുവാഹത്തി ∙അസം നിക്ഷേപക സംഗമമായ അഡ്‌വാന്റേജ് അസമിൽ 4.5 ലക്ഷത്തിൽ പരം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം.
അസമിൽ 3 ലക്ഷം കോടിയുടെ റോഡ് വികസനമാണ് 2029 ൽ അവസാനിക്കുന്ന 15 വർഷത്തിനിടയിൽ നടക്കുന്നതെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. 55000 കോടിയുടെ റോഡ് വികസനം ഉടൻ ആരംഭിക്കും.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business
ടൂറിസം മേഖലയിൽ രണ്ടായിരം കോടിയുടെ നിക്ഷേപ വാഗ്ദാനമാണ് സംസ്ഥാനത്തിന് ലഭിച്ചത്. മലയാളിയായ ശ്രുതി ഷിബുലാൽ നേതൃത്വം നൽകുന്ന താമര ലെഷർ എക്സിപീരിയൻസസ് കസിരംഗയിൽ പഞ്ചനക്ഷത്ര ഇക്കോ റിസോർട്ടും ഗുവാഹത്തിയിൽ പഞ്ചനക്ഷത്ര ഹോട്ടലും സ്ഥാപിക്കും.
English Summary:
Assam Investment Summit yields ₹4.5 lakh crore in investment commitments, boosting road development and tourism. Malayali entrepreneur Shruti Shibulal's projects highlight significant investment in Assam's infrastructure and hospitality sectors.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.