മഹീന്ദ്ര സ്‌കോർപിയോ-എൻ കാർബൺ പതിപ്പ് എത്തി; 5 സ്റ്റാർ ഗ്ലോബൽ എൻക്യാപ് റേറ്റിങ്

Mail This Article
×
കൊച്ചി ∙ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് സ്‌കോർപിയോ-എൻ മോഡലിന്റെ കാർബൺ പതിപ്പ് പുറത്തിറക്കി. സ്‌കോർപിയോ എൻ മോഡൽ വിൽപന 2 ലക്ഷം നേടിയതിന്റെ ഭാഗമായാണു പുതിയ പതിപ്പ് പുറത്തിറക്കിയത്. പ്രത്യേകം നിർമിച്ച ഇന്റീരിയറുകളോടെയാണ് കാർബൺ പതിപ്പ്.
മെറ്റാലിക് ബ്ലാക്ക് തീം, ഡാർക്ക് ഗാൽവാനോ ഫിനിഷ് റൂഫ് റെയിലുകൾ, സ്‌മോക്ക്ഡ് ക്രോം ഫിനിഷിങ് തുടങ്ങിയവയും സ്‌കോർപിയോ-എൻ കാർബണിന്റെ വ്യത്യസ്തമാക്കുന്നു. 5 സ്റ്റാർ ഗ്ലോബൽ എൻക്യാപ് റേറ്റിങ് ഉൾപ്പെടെയാണ് സമഗ്ര സുരക്ഷാ സവിശേഷതകൾ. 19,19,400 രൂപ മുതൽ 24,89,100 വരെയാണു വിവിധ പതിപ്പുകളുടെ എക്സ് ഷോറൂം വില.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business
English Summary:
The Mahindra Scorpio-N Carbon Edition celebrates 200,000 sales with a striking metallic black theme and enhanced safety features. Discover its exclusive design and pricing details.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.