ബിസിനസ് രംഗത്തെ അറിവുകളും കഴിവും വിലയിരുത്തി ഐപിഇ ബിസിനസ് ക്വിസ്

Mail This Article
രാജ്യത്തെ മുന്‍നിര ബിസിനസ് സ്‌കൂളായ ഹൈദരാബാദിലെ ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് എന്റര്‍പ്രൈസസ് മലയാള മനോരമയുമായി സഹകരിച്ചു സംഘടിപ്പിച്ച ഐപിഇ ബിസിനസ് ക്വിസ് 2025 ബിരുദ വിദ്യാര്‍ത്ഥികളുടെ ബിസിനസ് രംഗത്തെ കഴിവുകള്‍ വിലയിരുത്താനുള്ള വേദിയായി മാറി. ഫെബ്രുവരി 15-ന് എറണാകുളം സെന്റ് തെരേസാസ് കോളേജിലും ഫെബ്രുവരി 22-ന് തിരുവനന്തപുരം വിമണ്‍സ് കോളേജിലുമാണ് ക്വിസ് മല്‍സരങ്ങള്‍ സംഘടിപ്പിച്ചത്.
ബിസിനസ് രംഗത്തെക്കുറിച്ച് വിദ്യാര്‍ത്ഥികളുടെ അറിവ്, വിശകലന ശേഷി, തന്ത്രപരമായ ചിന്ത തുടങ്ങിയവ വിലയിരുത്താനുള്ള വേദി കൂടിയായിരുന്നു ഈ ക്വിസ് മല്‍സരങ്ങള്‍. ബിസിനസ് രംഗത്തെ വിവിധ മേഖലകളിലായുള്ള അറിവുകള്‍ സ്വായത്തമാക്കുന്നതിനും ഭാവി കരിയര്‍ കെട്ടിപ്പടുക്കുന്നതിനും വഴിയൊരുക്കുന്നതായിരുന്നു ഈ മല്‍സരങ്ങള്‍.

കേരളത്തിന്റെ ക്വിസ് മാന്‍ എന്നറിയപ്പെടുന്ന സ്‌നേഹ് രാജ് ശ്രീനിവാസ് ആയിരുന്നു ക്വിസ് മാസ്റ്റര്‍. ഐപിഇ ഡയറക്ടര്‍ പ്രൊഫ. എസ് ശ്രീനിവാസ മൂര്‍ത്തി സമ്മാനദാന ചടങ്ങില്‍ അധ്യക്ഷനായി. ജിജ്ഞാസയും പ്രതിബദ്ധതയും പുലര്‍ത്തി മുന്നേറിയ വിദ്യാര്‍ത്ഥികളെ അദ്ദേഹം അഭിനന്ദിച്ചു. ഭാവിയിലെ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കാന്‍ ഇത്തരം പരിപാടികള്‍ സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊച്ചിയിലും തിരുവനന്തപുരത്തും നടത്തിയ മല്‍സരങ്ങളിലെ ബിരുദവിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ആവേശകരമായ രീതിയിലായിരുന്നു എന്നും പ്രൊഫ. മൂര്‍ത്തി ചൂണ്ടിക്കാട്ടി. ബിസിനസ് വിദ്യാഭ്യാസം പ്രോല്‍സാഹിപ്പിക്കുന്നതില്‍ ഐപിഇ പുലര്‍ത്തുന്ന പ്രതിബദ്ധതയും വളര്‍ന്നു വരുന്ന പ്രൊഫഷണലുകള്‍ക്കിടയില്‍ ആരോഗ്യകരമായ മല്‍സരം പ്രോല്‍സാഹിപ്പിക്കുന്നതുമാണ് ഇതിലൂടെ കാണാനായത്. വരും തലമുറയെ മികച്ച രീതിയില്‍ വളര്‍ത്തിയെടുക്കാന്‍ ഇത്തരം പരിപാടികള്‍ നിര്‍ണായക പങ്കാണു വഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിസിനസ് രംഗത്തെ കുറിച്ചുള്ള അറിവുകള്‍ക്ക് ഇന്നുള്ള വര്‍ധിച്ചു വരുന്ന പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു ഈ പരിപാടി. ബിസിനസ് കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നതു കൊണ്ടുള്ള നേട്ടവും ഇതിലൂടെ ഉയര്‍ത്തിക്കാട്ടി.