ADVERTISEMENT

കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ യുകെ അംഗീകൃത ക്യാംപസായ ഫിനിക്‌സ് ഗ്രാജ്വേറ്റ് സ്‌കൂളിന് കൊച്ചിയില്‍ തുടക്കം കുറിച്ചു. വിദേശ സര്‍വകലാശാലകളിലെ വിദ്യാഭ്യാസം കുറഞ്ഞ ചെലവില്‍ നാട്ടില്‍ നേടാന്‍ സഹായിക്കുന്ന ഫിനിക്‌സ് ഗ്രാജ്വേറ്റ് സ്‌കൂളിന്റെ ബ്രാന്‍ഡ് കേന്ദ്ര വനിതാ ശിശുക്ഷേമ സഹമന്ത്രി സാവിത്രി താക്കൂര്‍ അവതരിപ്പിച്ചു. ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം രാജ്യത്തെ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനുള്ള ചുവടുവയ്പ്പാണ് ഫിനിക്‌സ് ഗ്രാജ്വേറ്റ് സ്‌കൂള്‍ നടത്തുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

കൊച്ചി എംജി റോഡില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന ക്യാംപസ് രണ്ടു മാസത്തിനകം പ്രവര്‍ത്തന സജ്ജമാകുമെന്ന് പിജിഎസ് ഗ്ലോബല്‍ ചെയര്‍മാനും എംഡിയുമായ എന്‍ അറഫാത്ത് അലി അറിയിച്ചു. ഇന്ത്യയില്‍ യുകെ അക്കാദമിക് പ്രോഗ്രാമുകള്‍ മാത്രം നൽകുന്ന സ്ഥാപനമാണ് പിജിഎസ് ഗ്ലോബല്‍ എന്ന് അദ്ദേഹം കൂട്ടിചേർത്തു. യുകെ ഗവണ്‍മെന്റിന് കീഴിലുള്ള 12 യൂണിവേഴ്‌സിറ്റികളുടെ അംഗീകാരമുള്ള 40 ഓളം ഫൗണ്ടേഷന്‍ ഡിപ്ലോമ, ബാച്ചിലേഴ്‌സ്, മാസ്‌റ്റേഴ്‌സ്, സ്‌കില്‍ ഡവലപ്‌മെന്റ്, ഡോക്റ്ററേറ്റ് കോഴ്‌സുകള്‍ എന്നിവ ഇവിടെ ലഭ്യമാക്കും.

പിജിഎസ് ഗ്ലോബലില്‍ ആദ്യ വര്‍ഷങ്ങളിലെ പഠനത്തിന് ശേഷം തുടര്‍ പഠനം യുകെയിലോ യുകെ അംഗീകാരമുള്ള മറ്റ് രാജ്യങ്ങളിലെ കോളജുകളിലോ പൂര്‍ത്തിയാക്കാനാകും. ഇതുവഴി രണ്ടു വര്‍ഷത്തെ പോസ്റ്റ്  സ്റ്റഡി വര്‍ക്ക് വിസയില്‍ അവിടെ ജോലി ചെയ്യാനും സാധിക്കും.

ജോലിക്ക് പ്രാപ്തരാക്കുന്ന പഠനം

ലോകനിലവാരത്തിലുള്ള സൗകര്യങ്ങളും സ്‌കില്‍ഡെവലപ്‌മെന്റ് പ്രോഗ്രാമുകളും ഇന്‍ഡസ്ട്രി വിസിറ്റ് പോലുള്ള പ്രായോഗിക പരിശീലനങ്ങളും സമന്വയിപ്പിച്ച് വിദ്യാര്‍ഥികളെ ജോലിക്ക് പ്രപ്തരാക്കുന്നതായിരിക്കും അക്കാദമിക പ്രോഗ്രാമുകള്‍. 18 മുതല്‍ 55 വയസ്സു വരെ പ്രായമുള്ളവര്‍ക്ക് യുകെ അംഗീകൃത പ്രോഗ്രാമുകളില്‍ അഡ്മിഷന്‍ നേടാന്‍ സാധിക്കുമെന്ന് അറഫാത്ത് അലി പറഞ്ഞു.

ലുലു ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ടി.ജെ. വിനോദ് എംഎല്‍എ, ഫൗണ്ടര്‍ ഡയറക്ടര്‍ ഡോ. സര്‍ജുന്‍ സലിം, ജോസ് തെറ്റയില്‍, പത്മജ വേണുഗോപാല്‍, മനോരഞ്ജന ഗുപ്ത, ടിപിഎം ഇബ്രാഹിംഖാന്‍ തുടങ്ങിയവരും പങ്കെടുത്തു.

English Summary:

Phoenix Graduate School, India's first UK-accredited campus, launches in Kochi, offering affordable UK university education. Get world-class education with pathways to UK and international opportunities.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com