ലയന തീരുമാനങ്ങൾക്കെതിരെ പ്രവർത്തിച്ചവരെ പുറത്താക്കിയതായി എകെജിഎസ്എംഎ

Mail This Article
കൊച്ചി ∙ കേരളത്തിലെ സ്വർണ വ്യാപാരികളുടെ സംഘടനയായ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) തീരുമാനങ്ങൾക്കെതിരെ പ്രവർത്തിച്ച ഐമുഹാജി, എസ്.അബ്ദുൽ നാസർ, കൊടുവള്ളി സുരേന്ദ്രൻ, കൃഷ്ണദാസ് എന്നിവരെ സംഘടനയിൽ നിന്ന് പുറത്താക്കിയതായി അസോസിയേഷൻ സംസ്ഥാന ചെയർമാൻ ബി.ഗോവിന്ദൻ അറിയിച്ചു. ഇവർ അവതരിപ്പിക്കുന്ന സ്വർണ വിലകൾക്കോ മറ്റ് ഇടപാടുകൾക്കോ അസോസിയേഷനുമായി യാതൊരു ബന്ധവും ഇല്ലെന്നും സ്വർണ വ്യാപാരികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ബി. ഗോവിന്ദൻ പറഞ്ഞു.
1945ൽ രൂപീകൃതമായ സംഘടനയിൽ അഭിപ്രായ ഭിന്നതയെ തുടർന്ന് 2013 ൽ പിളർപ്പുണ്ടായി. തുടർന്നു കഴിഞ്ഞ ദിവസം കൊച്ചിയിൽ യോഗം ചേർന്ന് ഇരുവിഭാഗങ്ങളും ലയനം പ്രഖ്യാപിക്കുകയായിരുന്നു. ലയനത്തെ അംഗീകരിക്കാത്തവർ സംഘടനയുടെ പേരും ലോഗോയും ഉപയോഗിക്കരുതെന്നും ഉപയോഗിച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് ജസ്റ്റിൻ പാലത്ര അറിയിച്ചു.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business