ADVERTISEMENT

തിരുവനന്തപുരം ∙ രാജ്യത്തു കഴിഞ്ഞമാസം ഏറ്റവുമധികം കണ്ടെയ്നറുകൾ കൈകാര്യം ചെയ്ത തുറമുഖങ്ങളിൽ മുന്നിലെത്തി വിഴിഞ്ഞം രാജ്യാന്തര തുറമുഖം. ദക്ഷിണ, കിഴക്കൻ മേഖലകളിലെ 15 തുറമുഖങ്ങളുമായി താരതമ്യപ്പെടുത്തുമ്പോഴാണു നേട്ടമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ സമൂഹമാധ്യമത്തിൽ കുറിച്ചു. 

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് കണ്ടെയ്നർ നിര, ബെർത്തിൽ അടുത്ത കപ്പൽ(ഫയൽ ചിത്രം)
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് കണ്ടെയ്നർ നിര, ബെർത്തിൽ അടുത്ത കപ്പൽ(ഫയൽ ചിത്രം)

40 കപ്പലുകളിൽനിന്നായി 78833 ടിഇയു ചരക്കാണു വിഴിഞ്ഞം തുറമുഖത്തു കൈകാര്യം ചെയ്തത്.  വിഴിഞ്ഞം തുറമുഖത്തിന്റെ വികസനത്തിൽ ഇത് സുപ്രധാന ചുവടുവയ്പാണെന്നു മുഖ്യമന്ത്രി പറഞ്ഞു.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Vizhinjam International Seaport in Kerala, India, leads the nation in container handling, processing a record-breaking 78,833 TEUs last month, as announced by Chief Minister Pinarayi Vijayan. This achievement marks a significant milestone in the port's development.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com