ADVERTISEMENT

ചെന്നൈ ∙ പ്രമുഖ ടയർ നിർമാതാക്കളായ എംആർഎഫിന്റെ ബ്രാൻഡ് അംബാസഡറായി ഇന്ത്യൻ ക്രിക്കറ്റ് താരം ശുഭ്‌മൻ ഗില്ലിനെ കമ്പനി പ്രഖ്യാപിച്ചു. ഏകദിന ഐസിസി റാങ്കിങ്ങിൽ ഒന്നാമതുള്ള ഗില്ലിനെ സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് കമ്പനി ചെയർമാനും മാനേജിങ് ഡയറക്ടറുമായ കെ.എം.മാമ്മൻ പറഞ്ഞു. വിരാട് കോലി നിലവിൽ കമ്പനിയുമായി സഹകരിക്കുന്നുണ്ട്. എംആർഎഫ് ബാറ്റുമായി ക്രിക്കറ്റിൽ മായാജാലം കാണിക്കുന്ന സൂപ്പർ താരങ്ങളെ കണ്ടാണ് വളർന്നതെന്നും ഇന്ത്യൻ ക്രിക്കറ്റിനെ മുൻനിരയിൽ നിർത്താനുള്ള ശ്രമങ്ങൾക്ക് സഹകരണം കരുത്താകുമെന്നും ഗിൽ പറഞ്ഞു.

English Summary:

Shubman Gill is the new MRF brand ambassador. The rising Indian cricket star joins Virat Kohli as a face of the leading tire manufacturer, signifying a powerful partnership.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com