വിദ്യാ ബാലന് ഫെഡറൽ ബാങ്ക് ബ്രാന്‍ഡ് അംബാസഡർ

Mail This Article
കേരളം ആസ്ഥാനമായ ഫെഡറല്‍ ബാങ്കിന്റെ ബ്രാന്‍ഡ് അംബാസഡർ ഇനി ചലച്ചിത്രതാരം വിദ്യ ബാലൻ. ആദ്യമായാണ് ഫെഡറൽ ബാങ്ക് ഒരു ബ്രാൻഡ് അംബാസഡറെ നിയമിക്കുന്നത്. മുംബൈയില്‍ നടന്ന ചടങ്ങില്‍ ഫെഡറല്‍ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ കെവിഎസ് മണിയനാണ് ഇക്കാര്യമറിയിച്ചത്.
ബാങ്കിങ് മേഖലയിൽ കൂടുതൽ ഉയരങ്ങളിൽ എത്താനുള്ള ബാങ്കിന്റെ പ്രയാണത്തിലെ സുപ്രധാന നാഴികക്കല്ലാണ് ഈ പ്രഖ്യാപനമെന്ന് കെവിഎസ് മണിയന്‍ വ്യക്തമാക്കി. ഇന്ത്യയുടെ തെക്കേ അറ്റത്ത് നിന്ന് വടക്കു വരെ സേവനം നൽകി നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്തേകുന്ന സ്ഥാപനമാണ് ഫെഡറൽ ബാങ്ക്.

തലമുറകളായി വിശ്വസ്തമായ ഒരു സ്ഥാപനമാണ് എന്നത് കൂടാതെ വനിതകൾക്ക് തൊഴിൽ നൽകുന്നതിൽ രാജ്യത്തെ മുൻനിര സ്ഥാപനമാണ് എന്നതും ജോലിയിൽ തുടർന്ന് സമഗ്ര വളർച്ചയ്ക്ക് മികച്ച സംഭാവന നൽകാനുള്ള തൊഴിൽ അന്തരീക്ഷം സൃഷ്ടിച്ചു എന്നതും ഫെഡറൽ ബാങ്കിന്റെ വ്യത്യസ്തമാക്കുന്നു. ശക്തമായ ഒരു ബിസിനസ് കെട്ടിപ്പടുക്കുന്നതോടൊപ്പം സമൂഹങ്ങളെയും ഉദ്ദേശ്യലക്ഷ്യങ്ങളെയും പിന്തുണയ്ക്കുന്നവെന്നത് ശ്രദ്ധേയമാണെ"ന്ന് വിദ്യ പറഞ്ഞു. ടെലിവിഷൻ പരസ്യങ്ങൾ, സോഷ്യൽ മീഡിയ ക്യാംപെയ്നുകൾ തുടങ്ങി ബാങ്കിന്റെ പല മാർക്കറ്റിങ് സംരംഭങ്ങളിലും വിദ്യ ബാലൻ ഭാഗഭാക്കാകും.