ടെസ്‍ല വരും, ഉടൻ! ആദ്യ റിക്രൂട്മെന്റ് പരിപാടി ശനിയാഴ്ച

Mail This Article
ന്യൂഡൽഹി∙ ഇലോൺ മസ്കിന്റെ ഇലക്ട്രിക് കാർ കമ്പനിയായ ‘ടെസ്‍ല’യുടെ, ആദ്യ റിക്രൂട്മെന്റ് ഇവന്റ് ശനിയാഴ്ച രാവിലെ 11 മുതൽ 5 വരെ മുംബൈയിൽ നടക്കും. ‘ടെസ്‍ല സെയിൽസ് അഡ്വൈസർ’ എന്ന തസ്തികയിലേക്കുള്ള റിക്രൂട്മെന്റ് ആണ് അന്നു നടക്കുക. ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നതിനു മുന്നോടിയായിട്ടാണിത്.
ജിയോ വേൾഡ് കൺവൻഷൻ സെന്ററിലാണ് പരിപാടി. ഓൺലൈനായി അപ്പോയ്ന്റ്മെന്റ് എടുത്തവർക്ക് മാത്രമേ നേരിട്ട് പങ്കെടുക്കാൻ കഴിയൂ. ഡ്രൈവിങ് ലൈസൻസ് നിർബന്ധമാണ്. ഗ്രൂപ്പ് ആയിട്ടായിരിക്കും അഭിമുഖം.വിവരങ്ങൾക്ക്: bit.ly/teslarec.

യുഎസിൽ വച്ചുള്ള മോദി–ട്രംപ്–മസ്ക് കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് ഇന്ത്യയിൽ ജീവനക്കാരുടെ റിക്രൂട്മെന്റ് ടെസ്‍ല ആരംഭിച്ചത്. ബിസിനസ് ഓപ്പറേഷൻസ് അനലിസ്റ്റ് മുതൽ കസ്റ്റമർ സപ്പോർട്ട് സ്പെഷലിസ്റ്റ് അടക്കം 14 വ്യത്യസ്ത ഒഴിവുകൾ ടെസ്‍ല പോസ്റ്റ് ചെയ്തിരുന്നു. ഡൽഹി, മുംബൈ, പുണെ എന്നീ നഗരങ്ങളിലാണ് ഒഴിവുകൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. മുംബൈയിലെ ബാന്ദ്ര കുർളാ കോംപ്ലക്‌സിലാണ് (ബികെസി) ടെസ്‍ല ആദ്യ ഷോറൂം തുറക്കുകയെന്നാണ് സൂചന. ആപ്പിൾ ഇന്ത്യയിൽ നേരിട്ട് ആരംഭിച്ച ആദ്യ സ്റ്റോറും ബികെസിയിലാണ്.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business