ADVERTISEMENT

ന്യൂഡൽഹി ∙ യൂട്യൂബ് പ്രീമിയം അക്കൗണ്ട് എടുക്കാൻ കാശ് ഇല്ലാതെ വിഷമിക്കുന്നവർക്ക് സന്തോഷ വാർത്ത, കുറഞ്ഞ ചെലവിൽ പ്രീമിയം സൗകര്യങ്ങൾ ലഭിക്കാൻ ‘പ്രീമിയം ലൈറ്റ്’ പ്ലാൻ അവതരിപ്പിക്കുകയാണ് യൂട്യൂബ്.

Image Credit: Canva
Image Credit: Canva

പ്രീമിയം സബ്‌സ്‌ക്രിപ്ഷന്റെ പകുതി പണമടച്ചാൽ പ്രീമിയം ലൈറ്റ് ലഭ്യമാകും. കുറഞ്ഞ രീതിയിൽ പരസ്യങ്ങൾ ഉൾപ്പെടുത്തി പുതിയ പ്ലാൻ അവതരിപ്പിച്ച് സബ്സ്‌ക്രൈബർ‌ എണ്ണം കൂട്ടുകയാണ് യൂ ട്യൂബിന്റെ ലക്ഷ്യം. പരസ്യങ്ങളില്ലാത്ത പ്ലാനല്ല, പരസ്യങ്ങൾ കുറവായിരിക്കും എന്നാണ് പ്രീമിയം ലൈറ്റിന്റെ സവിശേഷത.

സംഗീത വിഡിയോകളിലും പാട്ടുകളിലും പരസ്യം ഒഴിവാകില്ല, എന്നാൽ മറ്റ് വിഡിയോകൾ പരസ്യങ്ങളില്ലാതെ തന്നെ സ്ട്രീം ചെയ്യാം. കൂടാതെ പിക്ചർ ഇൻ പിക്ചർ, ഓഫ് സ്ക്രീൻ പ്ലേയിങ് തുടങ്ങിയ ഫീച്ചറുകളും ലൈറ്റിൽ ലഭ്യമാകില്ല. നിലവിൽ യുഎസിൽ പരീക്ഷിക്കുന്ന പ്ലാൻ ഇന്ത്യയിൽ വൈകാതെ ലഭ്യമാകും. 89 രൂപയായിരിക്കും പ്രീമിയം ലൈറ്റ് പ്ലാൻ നിരക്ക്. നിലവിൽ യൂ ട്യൂബ് പ്രീമിയത്തിന് 149 രൂപയാണ് നിരക്ക്.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

YouTube Premium Lite offers a budget-friendly way to enjoy YouTube with reduced ads. This new plan, launching in India at ₹89, provides ad-free viewing for most content but excludes features like Picture-in-Picture.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com