പലവില ഇനി ഇല്ല; കേരളത്തിൽ ഇനി സ്വർണത്തിന് ഒരേ വിലയെന്ന് ബി. ഗോവിന്ദൻ

Mail This Article
×
ആലപ്പുഴ ∙ ഇനി മുതൽ സംസ്ഥാനത്തു സ്വർണത്തിന് ഒരേ വില ആയിരിക്കുമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ചെയർമാൻ ഡോ.ബി. ഗോവിന്ദൻ. സ്വർണ വ്യാപാരികളുടെ സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിലവിൽ സംഘടനകൾക്കനുസരിച്ചു സംസ്ഥാനത്തു മൂന്നു വിലയിലാണു സ്വർണം വിൽക്കുന്നത്. രാജ്യത്തെവിടെയും സ്വർണത്തിന് ഒരേ വിലയാക്കാനുള്ള ശ്രമം ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ജസ്റ്റിൻ പാലത്ര അധ്യക്ഷത വഹിച്ചു. മുതിർന്ന സ്വർണ വ്യാപാരി ബേബിച്ചൻ മൂഴയിലിനെ ആദരിച്ചു. സംസ്ഥാന ട്രഷറർ ബിന്ദു മാധവ്, വർക്കിങ് പ്രസിഡന്റ് റോയി പാലത്ര, രാജൻ ജെ.തോപ്പിൽ, വിൽസൺ ഇട്ടിയവിര എന്നിവർ പ്രസംഗിച്ചു.
English Summary:
Kerala will now have a uniform gold price across the state, announced B. Govindan of the All Kerala Gold and Silver Merchants Association. This move aims to standardize gold pricing across the state and eventually, the country.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.