ADVERTISEMENT

തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ട നിർമാണത്തിനായി നികത്തിയെടുക്കുക 77.17 ഹെക്ടർ കടൽ. സർക്കാരിൽനിന്നോ, സ്വകാര്യ വ്യക്തികളിൽനിന്നോ സ്ഥലം ഏറ്റെടുക്കേണ്ടിവരില്ലെന്നു സർക്കാർ വ്യക്തമാക്കി. 

vizhinjam-port

വിഴിഞ്ഞം തുറമുഖത്തിന്റെ മാസ്റ്റർ പ്ലാൻ പ്രകാരം ആകെ നികത്തിയെടുക്കേണ്ട കടൽഭാഗം 143.17 ഹെക്ടറായിരുന്നു. ഇതിൽ 66 ഹെക്ടർ ഒന്നാംഘട്ടത്തിൽ നികത്തിയിരുന്നു. ശേഷിക്കുന്ന 77.17 ഹെക്ടർ ഉപയോഗപ്രദമാക്കിയെടുക്കും. കണ്ടെയ്നർ യാഡ് വികസിപ്പിക്കാനുള്ള സ്ഥലമാണു ഡ്രജിങ്ങിലൂടെ കടൽ നികത്തി കണ്ടെത്തുക. രണ്ടും മൂന്നും ഘട്ട നിർമാണത്തിനു കഴിഞ്ഞദിവസം കേന്ദ്രസർക്കാരിന്റെ പാരിസ്ഥിതിക അനുമതി ലഭിച്ചിരുന്നു. 

മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ ജേഡ് സർവീസിലെ കപ്പൽ എംഎസ്‌‌സി മിയ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് എത്തിയപ്പോൾ. ദക്ഷിണാഫ്രിക്കയിലെ ഗുഡ് ഹോപ് മുനമ്പിനെ ചുറ്റി യൂറോപ്പിൽ നിന്ന് ഏഷ്യയിലേക്കുള്ള കപ്പൽ പാതയിലെ പ്രധാന സർവീസുകളിലൊന്നാണു ജേഡ് സർവീസ്.
Vizhinjam Port - File photo

2028 ഡിസംബറിനകം രണ്ടും മൂന്നും ഘട്ടം പൂർത്തീകരിക്കുമെന്നാണു നിർമാണച്ചുമതലയുള്ള അദാനി പോർട്സ് സർക്കാരിന് ഉറപ്പുനൽകിയിരുന്നത്. 10,000 കോടി രൂപയിലുള്ള വികസനം അദാനി പോർട്സിന്റെ മാത്രം ചെലവിലാകും നടപ്പാക്കുക.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Vizhinjam International Seaport's phases 2 & 3 involve reclaiming 77.17 hectares of sea, eliminating the need for land acquisition. Adani Ports commits to completion by December 2028.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com